കേരളത്തില്‍ നിന്ന് ഗള്‍ഫിലേക്കുള്ള ടണ്‍ കണക്കിന് പഴം, പച്ചക്കറികള്‍ കെട്ടിക്കിടക്കുന്നുപശ്ചിമേഷ്യ സംഘർഷം: കത്തിക്കയറി എണ്ണവില27 ഇന്ത്യൻ കപ്പലുകൾ നടുക്കടലിൽ; കേന്ദ്രസർക്കാരിനോട് സഹായം അഭ്യർത്ഥിച്ച് കപ്പലുടമകൾഓൺലൈൻ വാതുവെപ്പ് കേസ്: 1,810 കോടിയുടെ ആസ്തികൾ ഇഡി കണ്ടുകെട്ടിപശ്ചിമേഷ്യൻ യുദ്ധം: രാജ്യത്ത് എൽപിജി നിയന്ത്രണം വന്നേക്കും

സുതാര്യതയില്ലാത്ത പണമിടപാടുകൾ നിയന്ത്രിക്കാനൊരുങ്ങി റിസർവ്ബാങ്ക്

കേരളത്തിലെ സഹകരണ സ്ഥാപനങ്ങളുടെ ബാങ്ക് പദവി നഷ്ടമാകും

മുംബൈ: കേരളത്തിലെ സഹകരണ സ്ഥാപനങ്ങളുടെ ബാങ്ക് പദവി നഷ്ടമാകും. നിബന്ധനകള്‍ പാലിക്കാത്ത സഹകരണ സ്ഥാപനങ്ങള്‍ക്കാണ് ബാങ്ക് പദവി നഷ്ടമാകുക. സുതാര്യതയില്ലാത്ത പണമിടപാടുകള്‍ നിയന്ത്രിക്കാനുള്ള റിസര്‍വ്ബാങ്കിന്റെ തീരുമാനത്തിന്റെ ഭാഗമായാണ് സഹകരണ സ്ഥാപനങ്ങളുടെ ബാങ്ക് പദവി എടുത്തുകളയുന്നത്.

ആസ്തികള്‍ ഗ്യാരണ്ടിയായി മാറ്റാത്ത സഹകരണ ധനകാര്യ സ്ഥാപനങ്ങളുടെ ബാങ്ക് പദവി ഇത്തരത്തില്‍ ഇനിയുണ്ടാകില്ല. ബാങ്കിങ്ങിലും നിക്ഷേപകാര്യത്തിലും റിസര്‍വ് ബാങ്ക് കഴിഞ്ഞ വര്‍ഷംകൊണ്ടുവന്ന വ്യവസ്ഥകള്‍ നടപ്പാക്കാത്ത സഹകരണ സംഘങ്ങള്‍ക്ക് എതിരെയാണ് ആര്‍ബിഐയുടെ നടപടി. കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ സഹകരണ സംഘങ്ങള്‍ ഇതിലുള്‍പ്പെടും.

X
Top