ഉൾനാടൻ ജലപാത വികസന കൗൺസിലിന് സമാപനംദാവോസ് സാമ്പത്തിക ഫോറത്തില്‍ 1,17,000 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനം നേടി കേരളംഇന്ത്യയുടെ റഷ്യൻ എണ്ണ വാങ്ങൽ ഇടിഞ്ഞുകേന്ദ്ര ബജറ്റ് 2026: ആദായനികുതി പരിധിയിലും ഡിഡക്ഷനുകളിലും ഇളവുകൾക്ക് സാധ്യതഇൻഡിഗോ ഒഴിച്ചിട്ട സ്ലോട്ടുകൾക്കായി വിമാനക്കമ്പനികളിൽ നിന്ന് അപേക്ഷ ക്ഷണിച്ച് സർക്കാർ

സിഎല്‍എസ്‌എ ടാറ്റാ മോട്ടോഴ്‌സിനെ ഡൗണ്‍ഗ്രേഡ്‌ ചെയ്‌തു

ഗോള ബ്രോക്കറേജ്‌ സ്ഥാപനമായ സിഎല്‍എസ്‌എ ടാറ്റാ മോട്ടോഴ്‌സിനെ ഡൗണ്‍ഗ്രേഡ്‌ ചെയ്‌തു. നേരത്തെ ഈ ഓഹരി വാങ്ങുക എന്ന ശുപാര്‍ശ ചെയ്‌തിരുന്ന സിഎല്‍എസ്‌എ ഇപ്പോള്‍ ടാറ്റാ മോട്ടോഴ്‌സിന്‌ ഔട്ട്‌പെര്‍ഫോം എന്ന റേറ്റിംഗാണ്‌ നല്‍കിയിരിക്കുന്നത്‌.

അതേ സമയം ഇപ്പോഴത്തെ വിലയില്‍ നിന്ന്‌ 11 ശതമാനം കൂടി മുന്നേറ്റ സാധ്യതയുണ്ടെന്നാണ്‌ സിഎല്‍എസ്‌എയുടെ വിലയിരുത്തല്‍. 1061 രൂപയാണ്‌ ലക്ഷ്യമാക്കുന്ന വില.

ടാറ്റാ മോട്ടോഴ്‌സിന്റെ ഓഹരി വില കഴിഞ്ഞ ഒരു മാസം കൊണ്ട്‌ 18 ശതമാനമാണ്‌ ഉയര്‍ന്നത്‌. ഓഹരി വില ശക്തമായി ഉയര്‍ന്നതിനെ തുടര്‍ന്നാണ്‌ സിഎല്‍എസ്‌എ റേറ്റിംഗ്‌ താഴ്‌ത്തിയത്‌. 950 രൂപ നിലവാരത്തിലാണ്‌ ടാറ്റാ മോട്ടോഴ്‌സ്‌ ഇപ്പോള്‍ വ്യാപാരം ചെയ്യുന്നത്‌.

976 രൂപയാണ്‌ എക്കാലത്തെയും ഉയര്‍ന്ന വില. കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട്‌ 128 ശതമാനമാണ്‌ ഈ ഓഹരിയിലുണ്ടായ മുന്നേറ്റം.

X
Top