അലുമിനിയം ഉത്പാദനം നിലയ്ക്കുന്നുഎണ്ണവിതരണം സാധാരണ നിലയിലാകാൻ ആറുമാസമോ അതിലധികമോ എടുത്തേക്കാമെന്ന് മുന്നറിയിപ്പ്ഹോർമുസ് കടലിടുക്ക് കടന്ന് രണ്ട് ഇന്ത്യൻ കപ്പലുകൾ; വഹിക്കുന്നത് 92,000 ടൺ എൽപിജിഎൽപിജി പ്രതിസന്ധി പരിഹരിക്കാൻ 10 കിലോ സിലിണ്ടർ വിതരണം ചെയ്യുമെന്ന പ്രചാരണം തള്ളി കേന്ദ്രംമിഡിൽ ഈസ്റ്റ് യുദ്ധത്തിൽ ആഗോള വ്യോമയാന വ്യവസായത്തിന് നഷ്ടമായത് 53 ബില്യൺ ഡോളർ

ക്ലീൻ ടെക് ചാലഞ്ച് പുരസ്കാരം 10 സ്റ്റാർട്ടപ്പുകൾക്ക്

തിരുവനന്തപുരം: ഹരിതോർജ സാങ്കേതിക വിദ്യകളുടെ വികസനത്തിന് ക്ലീൻ എനർജി ഇന്നവേഷൻ ബിസിനസ് ഇൻക്യുബേഷൻ സെന്റർ സംഘടിപ്പിച്ച ക്ലീൻ ടെക് ചാലഞ്ചിൽ 10 സ്റ്റാർട്ടപ് കമ്പനികളുടെ ആശയങ്ങൾക്ക് പുരസ്കാരം.

ചാലഞ്ചിന്റെ ഭാഗമായി ലഭിച്ച 100 ആശയങ്ങളിൽ നിന്ന് തിരഞ്ഞെടുത്ത 10 എണ്ണത്തിനാണ് പുരസ്കാരം. വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി പുരസ്കാരങ്ങൾ സമ്മാനിച്ചു.

പുരസ്കാര ജേതാക്കൾ ഒരു വർഷത്തിനകം ഉപകരണങ്ങൾ നിർമിക്കണമെന്നാണ് വ്യവസ്ഥ. 10 മുതൽ 12 ലക്ഷം രൂപയുടെ ഗ്രാന്റ് ലഭിക്കും.

പുരസ്കാരം നേടിയ കമ്പനിയും ആശയങ്ങളും

  1. യെസൻ സസ്റ്റെയ്ൻ: ജല വാഹനങ്ങളിൽ മണ്ണെണ്ണ, ഡീസൽ എന്നിവ മാറ്റി സൗരോർജം ഉപയോഗിച്ചുള്ള ഇലക്ട്രിക് പ്രൊപ്പൽഷൻ കിറ്റുകൾ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യ.
  2. ഗ്രിഡ് ഫ്ലോ: ഇന്റർനെറ്റ്, റോബട്ടിക്സ്, ഇന്റർനെറ്റ് ഓഫ് തിങ്സ്, നിർമിത ബുദ്ധി എന്നിവ ഉപയോഗിച്ച് പൊതു-സ്വകാര്യ വാഹനങ്ങളിൽ സ്മാർട് ട്രാൻസ്പോർട്ടേഷൻ സംവിധാനം.
  3. സെക്കൻഡ് ലൈഫ്: ഇലക്ട്രിക് വാഹനങ്ങളിൽ ഉപയോഗിക്കുന്ന ബാറ്ററികൾ ബാറ്ററി ബാങ്കുകളായി പുനരുപയോഗ യോഗ്യമാക്കുന്നു.
  4. പ്രക്കേട്ട: ഊർജ ഉപയോഗം മനസ്സിലാക്കി ഉപയോക്താവിന്റെ ഊർജ ഉപയോഗ സ്വഭാവം മാറ്റുന്നതിനുള്ള ഉപകരണം.
  5. നോർബർട്ട് ഹെവിറ്റ്: നിർമിത ബുദ്ധി, ഇന്റർനെറ്റ് ഓഫ് തിങ്സ് എന്നിവയുടെ സഹായത്തോടെ ഇലക്ട്രിക് വാഹനങ്ങൾ ഉപയോഗിച്ചുള്ള ലോജിസ്റ്റിക് സേവനം.
  6. മിസ്റ്റിയോ: കാലാവസ്ഥകളിലെ മാറ്റം, കാറ്റിന്റെ ദിശ, വേഗത ഇവ കണക്കാക്കി വിവിധ ഊർജ ഉൽപാദന പ്ലാന്റുകളിൽ നിന്നു ലഭിക്കുന്ന ഊർജത്തിന്റെ അളവ് മുൻകൂട്ടി കണക്കാക്കാനുള്ള ഉപകരണം.
  7. സോളർ ഫട്ട്: വിവിധ കംപ്യൂട്ടർ ഭാഷകളുടെ സഹായത്തോടെ സോളർ മേഖലയിൽ വിവിധ പദ്ധതികൾ.
  8. ഹൂബാ കാർബൺ നാനോട്യൂബ്സ്: പ്രസരണ നഷ്ടം ഒഴിവാക്കുന്നതിന് നിലവിലുള്ള കേബിളുകളിൽ കാർബൺ നാനോ മെറ്റീരിയലുകൾ ഉപയോഗിച്ചുള്ള കോട്ടിങ്.
  9. ട്രാൻക്വുലിറ്റി: എനർജി മീറ്ററുകളിൽ രേഖപ്പെടുത്തുന്ന ഊർജ ഉപയോഗം ഉപയോക്താവിന് തത്സമയം മനസ്സിലാക്കുന്നതിനും റിയൽ ടൈം താരിഫ് മനസ്സിലാക്കുന്നതിനുമുള്ള ഉപകരണം.
  10. സ്റ്റീർ സോളർ: കാർഷിക മേഖലയിൽ ഉപയോഗിക്കുന്ന സൗരോർജ സംവിധാനങ്ങൾ വിളകൾക്ക് പ്രകാശം ലഭിക്കത്തക്ക വിധത്തിൽ ക്രമീകരിക്കുന്ന സംവിധാനം.

X
Top