Alt Image
ഇന്ത്യൻ മത്സ്യബന്ധന മേഖലയിൽ വൻ കുതിപ്പ്ഗൾഫ്, ആഫ്രിക്കൻ എണ്ണ വാങ്ങിക്കൂട്ടി ഇന്ത്യഇന്ത്യയുടെ ജിഡിപി വളർച്ചാ പ്രവചനം ഉയർത്തി ഗോൾഡ്‌മാൻ സാക്‌സ്നിര്‍ണായക ധാതുക്കളുടെ ലഭ്യത ഉറപ്പാക്കാന്‍ ഇന്ത്യഉത്തരവാദിത്ത ടൂറിസം: കേരളം ആഗോള മാതൃകയെന്ന് അന്താരാഷ്ട്ര വിദഗ്ധര്‍

എയര്‍ കേരളക്ക് സിവില്‍ ഏവിയേഷന്‍ അനുമതി വൈകുന്നു

യുഎഇയിലെ മലയാളി നിക്ഷേപകരുടെ നേതൃത്വത്തില്‍ ആരംഭിക്കുന്ന ബജറ്റ് എയര്‍ലൈനായ എയര്‍ കേരളക്കായുള്ള കാത്തിരിപ്പ് നീളുമോ? ഈ മാസം അവസാനം തുടങ്ങുമെന്ന് പ്രഖ്യാപിച്ച എയര്‍ കേരള, ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ എഒസി (എയര്‍ ഓപ്പറേറ്റര്‍ സര്‍ട്ടിഫിക്കറ്റ്) കാത്തിരിക്കുകകയാണ്. മറ്റ് നടപടി ക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കിയ കമ്പനി ഈ സര്‍ട്ടിഫിക്കറ്റ് കൂടി ലഭിക്കുന്നതോടെ സര്‍വീസ് ആരംഭിക്കും.

കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എയര്‍ കേരളയുടെ ആദ്യ വിമാനം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ജൂണ്‍ അവസാനത്തോടെ സര്‍വീസ് തുടങ്ങാനാണ് പദ്ധതിയിട്ടിരുന്നത്. ആദ്യ സര്‍വ്വീസിന്റെ കൂടുതല്‍ വിവരങ്ങള്‍ പ്രഖ്യാപിച്ചിട്ടില്ല.

60 ജീവനക്കാര്‍ക്ക് പരിശീലനം പൂര്‍ത്തിയാക്കി. സര്‍വീസ് തുടങ്ങുന്നതോടെ 200 ജീവനക്കാരെ നിയമിക്കും. ഈ വര്‍ഷം അവസാനത്തോടെ ജീവനക്കാരുടെ എണ്ണം 1,000 ആക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

കഴിഞ്ഞ മാസമാണ് എയര്‍കേരളക്ക് അയാട്ട കോഡ് ലഭിച്ചത്. കെ.ഡി എന്ന കോഡിലാണ് കമ്പനി അറിയപ്പെടുക. കേരള ഡ്രീം എന്നാണ് കമ്പനി ഇതിനെ വിശേഷിപ്പിക്കുന്നത്. ആദ്യ ഘട്ടത്തില്‍ ഇന്ത്യയിലെ ചെറു നഗരങ്ങള്‍ക്കിടയില്‍ ഡൊമസ്റ്റിക് സര്‍വീസുകളാകും ആരംഭിക്കുന്നത്.

കേരളത്തില്‍ കൊച്ചി, കണ്ണൂര്‍ വിമാനത്താവളങ്ങളില്‍ നിന്ന് സര്‍വീസുകള്‍ ഉണ്ടാകും. മൈസൂരു വിമാനത്താവളവുമായി കഴിഞ്ഞ വര്‍ഷം കരാര്‍ ഉണ്ടാക്കിയിരുന്നു. കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന്റെ എന്‍ഒസി കഴിഞ്ഞ വര്‍ഷം ലഭിച്ചിട്ടുണ്ട്.

ചെലവ് കുറഞ്ഞ എടിആര്‍ 72 വിമാനങ്ങളാണ് സര്‍വീസിന് ഉപയോഗിക്കുന്നത്. ദുബൈയിലെ മലയാളി സംരംഭകരായ അഫി മുഹമ്മദ് ചെയര്‍മാനും അയൂബ് കല്ലട വൈസ് ചെയര്‍മാനുമായ സെറ്റ് ഫ്‌ളൈ ഏവിയേഷനാണ് പുതിയ സംരംഭത്തിന് പിന്നില്‍.

ഹരീഷ് മൊയ്തീന്‍കുട്ടിയാണ് എയര്‍കേരളയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍.

X
Top