സ്വർണാഭരണ വിൽപന 12 ശതമാനം ഇടിഞ്ഞു17,000 കോടി രൂപ കടന്ന് ഇന്ത്യയുടെ കാപ്പി കയറ്റുമതിഇലക്ട്രോണിക്‌സ് കയറ്റുമതിയിൽ കുതിച്ച് ഇന്ത്യഇന്ത്യയിലേക്കുള്ള റഷ്യന്‍ എണ്ണ ഇറക്കുമതി കുതിക്കുന്നു; വന്‍ കിഴിവുകള്‍ പ്രയോജനപ്പെടുത്തി ഇന്ത്യന്‍ കമ്പനികള്‍സ്വകാര്യമേഖലാ വളര്‍ച്ച പത്ത് മാസത്തെ താഴ്ന്ന നിലയില്‍

യുർപീക് വിപണിയിൽ

കൊച്ചി: അമിത വണ്ണവും ടൈപ്പ് 2 പ്രമേഹവും നിയന്ത്രിക്കുന്നതിനായുള്ള ആഴ്ചയിൽ ഒരിക്കൽ എടുക്കാവുന്ന ഇഞ്ചക്ഷൻ തെറാപ്പിയായ ‘യുർപീക്’ (ടിർസെപറ്റൈഡ്) സിപ്ല ലിമിറ്റഡ് ഇന്ത്യൻ വിപണിയിൽ അവതരിച്ചു. ഇലി ലില്ലി ആൻഡ് കമ്പനിയുമായി ഉള്ള വിതരണ–പ്രമോഷൻ കരാറിന്റെ ഭാഗമായാണ് മരുന്ന് അവതരിപ്പിച്ചത്. ഗ്ലൂക്കോസ്-ഡിപെൻഡന്റ് ഇൻസുലിനോട്രോപിക് പെപ്റ്റൈഡ്, ഗ്ലൂക്കഗൺ-ലൈക് പെപ്റ്റൈഡ്-1 റെസപ്റ്ററുകളെ ഒരുമിച്ച് സജീവമാക്കുന്ന ഡ്യുവൽ-ഇൻക്രെറ്റിൻ മെക്കാനിസത്തിലൂടെയാണ് ടിർസെപറ്റൈഡ് പ്രവർത്തിക്കുന്നത്.

ടൈപ്പ് 2 പ്രമേഹ നിയന്ത്രണത്തിനും അമിത വണ്ണം ഉൾപ്പെടുന്ന ക്രോണിക് ഭാര നിയന്ത്രണത്തിനുമാണ് ഇത് ഉപയോഗിക്കുന്നത്. 2.5 മില്ലിഗ്രാം മുതൽ 15 മില്ലിഗ്രാം വരെ വിവിധ ഡോസുകളിലായി ലഭ്യമാകുന്ന ഈ പ്രിസ്ക്രിപ്ഷൻ മരുന്ന് ഡോക്ടറുടെ നിർദേശ പ്രകാരം ഡയറ്റും വ്യായാമവും ഉൾപ്പെടുത്തിയ ചികിത്സാ പദ്ധതിയുടെ ഭാഗമായി ഉപയോഗിക്കേണ്ടതാണ്. ലില്ലി ഇന്ത്യയിൽ നിർമിക്കുന്ന മരുന്ന് സിപ്ല രാജ്യ വ്യാപകമായി വിതരണം ചെയ്യും. മെട്രോ നഗരങ്ങൾക്കപ്പുറമുള്ള ചെറു നഗരങ്ങളിലും ഗ്രാമീണ മേഖലകളിലും ഉൾപ്പെടെ ആധുനിക പ്രമേഹ–അമിത വണ്ണ ചികിത്സകൾക്ക് ലഭ്യത വർധിപ്പിക്കുകയാണ് ലക്ഷ്യമെന്ന് സിപ്ല ഗ്ലോബൽ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ അച്ചിൻ ഗുപ്ത പറഞ്ഞു.

X
Top