ഇന്ത്യയിൽ 42,000 കോടി രൂപയുടെ വൻ നിക്ഷേപ പ്രഖ്യാപനവുമായി യുഎഇഇന്‍ഡക്ഷന്‍ സ്റ്റൗ നിര്‍മ്മാണം കൂട്ടാന്‍ കേന്ദ്ര നിര്‍ദ്ദേശംകയറ്റുമതി യോഗ്യതയുള്ള രാജ്യങ്ങളുടെ പുതുക്കിയ പട്ടികയില്‍ ഇന്ത്യയെ ഉള്‍പ്പെടുത്തി യൂറോപ്യന്‍ യൂണിയൻരാജ്യത്ത് ഇന്ധനവില കൂട്ടി; 2.86 രൂപ മുതൽ 3.29 രൂപ വരെയാണ് കൂട്ടിയത്രാജ്യത്തെ എൽപിജി, ക്രൂഡോയിൽ സ്റ്റോക്ക് ഇങ്ങനെ

ചെറു പട്ടണങ്ങളെ ബന്ധിപ്പിച്ച് സിയാൽ

കൊച്ചി: ദക്ഷിണേന്ത്യയിലെ ചെറു പട്ടണങ്ങളിലേക്ക് എയർ കണക്ടിവിറ്റി വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ട് കൊച്ചി രാജ്യാന്തര വിമാനത്താവള കമ്പനി(സിയാൽ) പുതിയ സർവീസുകൾ ആരംഭിക്കുന്നു.

അലയൻസ് എയറുമായി ചേർന്ന് കൊച്ചിയിൽ നിന്ന് കണ്ണൂർ, ട്രിച്ചി, മൈസൂരു, തിരുപ്പതി എന്നിവിടങ്ങളിലേക്കാണ് പുതിയ സർവീസുകൾ തുടങ്ങുന്നത്.

പുലർകാലത്തും രാത്രി വൈകിയും കൊച്ചിയിൽ നിന്ന് സർവീസ് ആരംഭിക്കാൻ സഹായിക്കും വിധം അലയൻസ് എയറിന്റെ എ.ടി.ആർ വിമാനങ്ങൾക്ക് ഓവർനൈറ്റ് പാർക്കിംഗ് സംവിധാനവും ഒരുക്കുമെന്ന് സിയാൽ വ്യക്തമാക്കി.

നിലവിൽ കൊച്ചിയിൽ നിന്നും അഗത്തി, സേലം, ബാംഗ്ളൂർ റൂട്ടുകളിൽ അലയൻസ് എയർ സർവീസുകൾ നടത്തുന്നുണ്ട്.

പ്രാദേശിക നഗരങ്ങളിലേക്കുള്ള സർവീസുകളുടെ എണ്ണത്തിലെ വർദ്ധന സംസ്ഥാനത്തെ വിനോദ സഞ്ചാര മേഖലയ്ക്ക് കൂടുതൽ കരുത്ത് പകരുമെന്ന് സിയാൽ പത്രക്കുറിപ്പിൽ പറഞ്ഞു.

X
Top