രാജ്യത്ത് റീട്ടെയിൽ വായ്‌പയിൽ താരമായി സ്വർണ വായ്‌പ; ഒരു വർഷം കൊണ്ട് വളർച്ച 62 ശതമാനം ◆ ചൈനയ്‌ക്കെതിരെ തുറന്നടിച്ച് ധനമന്ത്രി; ‘വ്യാപാരത്തില്‍ വന്‍ അസന്തുലിതാവസ്ഥ’ ◆ ഇന്ധന കയറ്റുമതിക്കുള്ള വിൻഡ്‌ഫോൾ നികുതി പുതുക്കി കേന്ദ്രം ◆ വിമാന ടിക്കറ്റ് നിരക്കിൽ നടപടി വേണമെന്ന് കേന്ദ്രത്തിന് സുപ്രീം കോടതി നിർദേശം ◆ എഥനോൾ വിതരണം 987 കോടി ലിറ്ററിലേക്ക്; 71 ശതമാനവും ധാന്യങ്ങളിൽ നിന്ന് ◆

ഇന്ത്യൻ സ്മാർട്ഫോൺ വിപണിയിൽ ഇപ്പോഴും മുന്നിൽ ചൈനീസ് കമ്പനികൾ

കൊച്ചി: ഇന്ത്യയിൽ ഇപ്പോഴും വിപണിയിൽ മുന്നിൽ ചൈനീസ് സ്മാർട് ഫോണുകൾ. 2025 ലെ ത്രൈമാസ കണക്കനുസരിച്ച് വിവോയുടെ വൈടു29 5 ജി മോഡലാണ് വിൽപനയിൽ മുന്നിൽ.

സാംസങ്ങിന്റെ ഗാലക്സി എ16 5ജി മോഡലാണ് രണ്ടാമത്. ഷഓമി റെഡ്മി 14സി മൂന്നാമതും വിവോയുടെ വൈ 300 നാലാം സ്ഥാനത്തുമുണ്ട്.

ആപ്പിളിന്റെ ഐ ഫോൺ 16 അഞ്ചാം സ്ഥാനത്തേക്ക് എത്തി എന്ന പ്രത്യേകതയുമുണ്ട്.

15,000 രൂപയിൽ താഴെ വിലയുള്ള ഫോണുകളോട് താൽപര്യമുള്ള ഇന്ത്യൻ വിപണിയിൽ ആപ്പിൾ നേടിയത് വലിയ മുന്നേറ്റമാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ആദ്യ പത്തിൽ വിവോയുടെ 3 മോഡലുകളുണ്ട്.

X
Top