പശ്ചിമേഷ്യയിലെ സംഘർഷം: ഇന്ത്യൻ തുറമുഖം വിടാതെ 60,000 ടൺ ബസുമതി അരിപ്രകൃതിവാതക ലഭ്യത തടസ്സപ്പെട്ടതോടെ വളം ഉത്പാദനം പ്രതിസന്ധിയിലേക്ക്പെട്രോൾ-ഡീസൽ വില കൂടില്ലെന്ന് കേന്ദ്രസർക്കാർഇന്ത്യ- യുഎസ് വ്യാപാര കരാർ വീണ്ടും ട്രാക്കിലേക്ക്എൽപിജി സിലിണ്ടറുകളുടെ റീഫിൽ ബുക്കിംഗിൽ നിയന്ത്രണം; ലോക്ക് ഇൻ പീരീഡുമായി എച്ച്പിയും ഐഒസിയും

ഇന്ത്യയിലേക്കുള്ള കയറ്റുമതി 14.6 % കൂടിയെന്ന് ചൈന

ബെയ്ജിങ്: ഇന്ത്യയും ചൈനയും തമ്മിലുള്ള വ്യാപാര ഇടപാട് ഈ വർഷം ഒൻപതു മാസംകൊണ്ട് 10000 കോടി ഡോളർ കവിഞ്ഞതായി ചൈനീസ് കസ്റ്റംസ്. ഇരുരാജ്യങ്ങൾക്കും ഇടയിലുള്ള ഇന്ത്യയുടെ വ്യാപാരക്കമ്മി 7500 കോടി ഡോളറിലേറെ ആയി ഉയർന്നെന്നും റിപ്പോർട്ടിൽ പറയുന്നു.

ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഉലഞ്ഞിരിക്കുന്ന സാഹചര്യത്തിലും വ്യാപാര ഇടപാട് 10363 കോടി ഡോളറിനടുത്താണ്. മുൻ വർഷം ഇതേ കാലയളവിനേക്കാൾ 14.6 ശതമാനം കൂടുതലാണിത്.
ഇന്ത്യയിലേക്കുള്ള ചൈനയുടെ കയറ്റുമതി 31 ശതമാനം ഉയർന്ന് 8966 കോടി ഡോളറായി.

അതേസമയം ഇന്ത്യയുടെ ചൈനയിലേക്കുള്ള കയറ്റുമതി 36.4 ശതമാനം ഇടിഞ്ഞ് 1397 കോടി ഡോളറാണ്. കഴിഞ്ഞ കൊല്ലം ഇരു രാജ്യങ്ങളും തമ്മിലുള്ള ആകെ വ്യാപാര ഇടപാട് റെക്കോർഡ് നിലയായ 12500 കോടി ഡോളറിന്റേതായിരുന്നു. ആദ്യമായാണ് 10000 കോടിക്കു മുകളിൽ വ്യാപാര ഇടപാട് എത്തിയത്.

9752 കോടി ഡോളറിന്റെ കയറ്റുമതി 2021ൽ ചൈന ചെയ്തു. ആ വർഷം ഇന്ത്യയുടെ കയറ്റുമതി 34.2 ശതമാനം വർധിച്ച് 2814 കോടി ഡോളർ ആണ്.

X
Top