
ബീജിംഗ്: തങ്ങളുടെ കമ്പനികള്‍ക്കെതിരായ യുഎസ് ഉപരോധം ആഗോള വിതരണ ശൃംഖലയെ ബാധിക്കുമെന്ന് ചൈനീസ് വാണിജ്യ മന്ത്രാലയം. ഷെന്‍ഷെന്‍, ഹോങ്കോംഗ് ആസ്ഥാനമായ കമ്പനികളെയാണ് യുഎസ് കരിമ്പട്ടികയില്‍ പെടുത്തിയത്. ഇതോടെ കയറ്റുമതി നടത്താന്‍ ഈ കമ്പനികള്‍ക്ക് പ്രത്യേക ലൈസന്‍സ് തേടേണ്ട അവസ്ഥയായി.
എന്നാല്‍ ഉപരോധം ആഗോളതലത്തില്‍ പ്രത്യാഘാതമുണ്ടാകുമെന്ന് ചൈന മുന്നറിയിപ്പ് നല്‍കുന്നു. റഷ്യയുടെ സൈനിക, പ്രതിരോധ വ്യവസായങ്ങളെ പിന്തുണയ്ക്കുന്നു എന്നാണ് ചൈനീസ് കമ്പനികള്‍ക്കെതിരായ ആരോപണം.
റഷ്യ, സിംഗപ്പൂര്‍, സ്‌പെയിന്‍, സിറിയ, തുര്‍ക്കി, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, ഉസ്‌ബെക്കിസ്ഥാന്‍ കമ്പനികളും സമാന ആരോപണം നേരിടുന്നുണ്ട്.
ഡസന്‍ കണക്കിന് കമ്പനികളെ വാണിജ്യ വകുപ്പിന്റെ എന്റിറ്റി ലിസ്റ്റില്‍ ഉള്‍പ്പെടുത്തുമെന്ന് വൈറ്റ് ഹൗസ് ഫെബ്രുവരിയില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഇറാനിയന്‍ ഡ്രോണ്‍ നിര്‍മ്മാതാവിന് എയ്‌റോസ്‌പേസ് ഘടകങ്ങള്‍ വിതരണം ചെയ്ത അഞ്ച് ചൈനീസ് കമ്പനികള്‍ക്കും വ്യക്തികള്‍ക്കും മാര്‍ച്ചില്‍ യുഎസ് വിലക്കേര്‍പ്പെടുത്തി.
ചൈനീസ് ഉപകരണങ്ങളുപയോഗിച്ച് നിര്‍മ്മിച്ച ഡ്രോണുകള്‍ ഇറാന്‍ റഷ്യയ്ക്ക് നല്‍കി എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണിത്.






