അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

യുഎസ് സെമികണ്ടക്ടര്‍ മേഖലയ്‌ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് ചൈന

ബീജിംഗ്: യുഎസ് സെമികണ്ടക്ടര്‍ മേഖലയ്‌ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് ചൈന.  ടെക്‌സസ് ഇന്‍സ്ട്രുമെന്റ്‌സ് ഇന്‍കോര്‍പ്പറേറ്റഡ്, അനലോഗ് ഡിവൈസസ് ഇന്‍കോര്‍പ്പറേറ്റഡ് എന്നിവക്കെതിരായ ആന്റി-ഡംപിംഗ് അന്വേഷണം, യുഎസ് വിവേചനത്തിനെതിരായ അന്വേഷണം എന്നിവയാണ് ആരംഭിച്ചത്.

ദേശീയ സുരക്ഷയെ ബാധിക്കുന്നുവെന്ന കുറ്റത്തിന് 23 ചൈനീസ് കമ്പനികളുടെ പ്രവര്‍ത്തനം യുഎസ് തടഞ്ഞിരുന്നു. ഇതിനെതിരായ പ്രതികാരനടപടിയാണ് ഇത്. സെമികണ്ടക്ടറുകള്‍ സംബന്ധിച്ച് ഇരുരാജ്യങ്ങളും തമ്മിലുള്ള തര്‍ക്കം രൂക്ഷമാണ്.

നൂതന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സ് ആക്‌സിലറേറ്ററുകളിലേയ്ക്കുള്ള ചൈനീസ് പ്രവേശനം തടയാനും എന്‍വിഡിയ കോര്‍പ്പറേഷന്‍  നല്‍കുന്ന ശക്തികുറഞ്ഞ ചിപ്പുകളെ വിലപേശല്‍ ഉപാദിയാക്കാനും യുഎസ് തുനിഞ്ഞിരുന്നു. ഇത് ചൈനയെ പ്രകോപിപ്പിച്ചു.

അതേസമയം വ്യാപാരം, സാമ്പത്തികം, ദേശീയ സുരക്ഷാ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ്, ചൈനീസ് വൈസ് പ്രീമിയര്‍ ഹെ ലൈഫെംഗുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. ചൈനയ്‌ക്കെതിരെ ചുമത്തിയ അധിക താരിഫുകള്‍ താല്‍ക്കാലികമായി മരവിപ്പിക്കാന്‍ ട്രംപ് ഭരണകൂടം തയ്യാറായി.

X
Top