
കൊൽക്കത്ത: ഇന്ത്യയിൽ നിന്നുള്ള 99 കയറ്റുമതി സംസ്കരണ കേന്ദ്രങ്ങൾക്കുള്ള താൽക്കാലിക വിലക്ക് ചൈന നീക്കി. സമുദ്രോൽപന്നങ്ങൾക്ക് ഉറവിടത്തിൽ തന്നെ സംഭരണ ഗുണമേന്മ ഉറപ്പ് വരുത്തുമെന്ന വാഗ്ദാനം കണക്കിലെടുത്താണ് നടപടി.
2020 ഡിസംബർ മുതൽ 110 കേന്ദ്രങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്കിലാണ് ചൈന അയവുവരുത്തിയത്.
ഇതോടെ അടുത്ത സാമ്പത്തിക വർഷം ഇന്ത്യയിൽ നിന്നുള്ള സമുദ്രോൽപന്ന കയറ്റുമതി അഞ്ചു മുതൽ പത്തു ശതമാനം വരെ ഉയരുമെന്നാണ് സമുദ്രോൽപന്ന കയറ്റുമതി വികസന അതോറിറ്റിയുടെ (എംപിഇഡിഎ) വിലയിരുത്തൽ.