കലാധിഷ്ഠിത സംരംഭങ്ങള്‍ക്ക് കെഎസ് യുഎം പിന്തുണ: കേരള കലാമണ്ഡലവുമായി ധാരണാപത്രം ഒപ്പിട്ടുഉൾനാടൻ ജലപാത വികസന കൗൺസിലിന് സമാപനംദാവോസ് സാമ്പത്തിക ഫോറത്തില്‍ 1,17,000 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനം നേടി കേരളംഇന്ത്യയുടെ റഷ്യൻ എണ്ണ വാങ്ങൽ ഇടിഞ്ഞുകേന്ദ്ര ബജറ്റ് 2026: ആദായനികുതി പരിധിയിലും ഡിഡക്ഷനുകളിലും ഇളവുകൾക്ക് സാധ്യത

കിഫ്ബി വലിയ വികസനം സാധ്യമാക്കിയതായി മുഖ്യമന്ത്രി

കൊല്ലം: അടിസ്ഥാനമേഖലയിലും ആരോഗ്യമേഖലയിലും വലിയ വികസനം കിഫ്ബിവഴി സാധ്യമാക്കാനായതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കുണ്ടറ താലൂക്ക് ആശുപത്രിക്കായി നിർമാണം പൂർത്തിയാക്കിയ ഏഴുനിലക്കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

നാടിന്റെ സാമ്പത്തികശേഷികൊണ്ട് ജനങ്ങൾ ആഗ്രഹിക്കുന്ന വികസനപ്രവർത്തനങ്ങൾ നടപ്പാക്കാനാകില്ല. ബജറ്റിനെമാത്രം ആശ്രയിച്ചാൽ മിക്കവയും നീണ്ടുപോകുകയോ മാറ്റിവയ്ക്കേണ്ടിവരികയോ ചെയ്യും.

മറ്റൊരു സാമ്പത്തികസ്രോതസ്സിനെക്കുറിച്ചുള്ള ആലോചനയ്ക്കൊടുവിലാണ് 2016-ൽ കിഫ്ബിയെ പുനരുജ്ജീവിപ്പിക്കുന്നത്. അഞ്ചുവർഷംകൊണ്ട് 9,000 കോടി രൂപയുടെ വികസനം ലക്ഷ്യമിട്ട സ്ഥാനത്ത് 62,000 കോടിയുടെ പദ്ധതികൾ ഏറ്റെടുക്കാനായി. ഇപ്പോൾ കിഫ്ബിവഴി നടപ്പാക്കുന്ന പദ്ധതികൾ 90,000 കോടി രൂപയുടേതായി.

വിദ്യാലയങ്ങൾ, സ്മാർട്ട് ക്ലാസുകൾ, ആർദ്രം മിഷന്റെ ആരോഗ്യരംഗത്തെ വികസനങ്ങൾ, കെട്ടിടങ്ങൾ, റോഡുകൾ, പാലങ്ങൾ, മേൽപ്പാലങ്ങൾ തുടങ്ങി എവിടെയും കിഫ്ബിവഴി നടപ്പാക്കിയ വികസനങ്ങളുടെ സാക്ഷ്യപത്രങ്ങൾ കാണാനാകും. ഇതിലൊന്നാണ് കുണ്ടറയിലെ താലൂക്ക് ആശുപത്രി കെട്ടിടവും.

കേരളത്തിലെ ആരോഗ്യരംഗത്ത് ആർദ്രം പദ്ധതി വലിയ മാറ്റങ്ങളുണ്ടാക്കി. കോവിഡ്കാലത്ത് വികസിതരാജ്യങ്ങൾപോലും സൗകര്യങ്ങളില്ലാതെ വലഞ്ഞപ്പോൾ കേരളത്തിൽ എല്ലാ സൗകര്യങ്ങളും ഒരുക്കാനായി. ഇതിനു സഹായിച്ചത് കിഫ്ബിയുടെ സഹായത്തോടെ ആർദ്രം പദ്ധതിയിൽ നടപ്പാക്കിയ വികസനങ്ങളായിരുന്നു.

X
Top