ഇന്ത്യയിലെ സ്വകാര്യ നിക്ഷേപം അടുത്ത അഞ്ച് വര്‍ഷത്തില്‍ 800-850 ബില്യണ്‍ ഡോളറാകും: എസ്ആന്റ്പിആഗസ്റ്റിൽ കൊച്ചി മെട്രോ ഉപയോഗിച്ചത് 34.10 ലക്ഷം യാത്രക്കാർവിഷൻ 2031: കേരളത്തിന്റെ ഭാവി വികസന പാത നിർണയിക്കാൻ സെമിനാർഇന്ത്യ-യുഎസ് വ്യാപാര ചര്‍ച്ചകള്‍ ശരിയായ പാതയിലെന്ന് വാണിജ്യ മന്ത്രി പിയൂഷ് ഗോയല്‍പ്രത്യക്ഷ നികുതി വരുമാനം 9 ശതമാനമുയര്‍ന്ന് 10.82 ലക്ഷം കോടി രൂപ

കേരളം സിവില്‍ ഏവിയേഷന്‍ ഹബ്ബാകുമെന്ന് മുഖ്യമന്ത്രി

കൊച്ചി: വ്യോമഗതാഗതം സഞ്ചാരത്തിനുള്ള മാര്‍ഗം എന്നതിനപ്പുറം വലിയ വ്യവസായമായി മാറിയ കാലമാണിതെന്നും മേഖലയില്‍ വന്‍ കുതിപ്പ് ലക്ഷ്യമിട്ട് മുന്നോട്ടുപോകുന്ന കേരളം സിവില്‍ ഏവിയേഷന്‍ ഹബ്ബായി മാറുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വ്യോമയാന വ്യവസായ മേഖലയുടെ വളര്‍ച്ചയ്ക്കായി ആസൂത്രിതമായ ഇടപെടലുകള്‍ നടത്തേണ്ടതുണ്ട്‌.

വിമാനയാത്ര ജനകീയമാക്കുന്നതിന് യാത്രാ ചെലവും പ്രവര്‍ത്തന ചെലവും കുറയ്ക്കുന്നതോടൊപ്പം യാത്രാസൗകര്യങ്ങള്‍ വര്‍ധിപ്പിക്കണമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. സിയാല്‍ സംഘടിപ്പിച്ച ‘കേരള വ്യോമയാന ഉച്ചകോടി’ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

കേരളത്തിലെ വിനോദസഞ്ചാരമേഖലയുടെ വികസനത്തിനും പ്രവാസികളുടെ യാത്രാ സൗകര്യങ്ങൾ ഉറപ്പാക്കുന്നതിനും വിമാനത്താവളങ്ങൾ വലിയ പങ്ക് വഹിച്ചു. ഈ മേഖലയില്‍ ഒരു രൂപ ചെലവാക്കുമ്പോ ള്‍ അനുബന്ധ മേഖലയില്‍ 3.25 രൂപയുടെ പ്രതിഫലനമുണ്ടാകുമെന്നാണ് പഠനം. ഒരു തൊഴിലവസരം സൃഷ്ടിച്ചാല്‍ അനുബന്ധമേഖലയില്‍ ആറ് തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടും. മുപ്പതിനായിരത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിച്ച സിയാൽ വ്യോമയാന വ്യവസായത്തിൽ ജനകീയ മാതൃക തീർത്തു. സാങ്കേതികവിദ്യ മാറ്റങ്ങളും പൂർണമായി ഉൾക്കൊണ്ടു.

ദേശീയ, പ്രാദേശിക വ്യോമയാന ചർച്ചകളിൽ കേരളത്തിന്റെ പ്രാതിനിധ്യവും നിക്ഷേപ, നവീകരണ സാധ്യതകളും ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളും രാജ്യത്ത് ഏറ്റവുമധികം പഞ്ചനക്ഷത്ര ഹോട്ടലുകളുമുള്ള കേരളത്തിന്റെ ഇത്തരം സാധ്യതകളെല്ലാം ഉപയോഗപ്പെടുത്തി കൂടുതല്‍ നിക്ഷേപം ആ കര്‍ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്ന്‌ ചടങ്ങിൽ അധ്യക്ഷനായിരുന്ന മന്ത്രി പി രാജീവ്‌ പറഞ്ഞു.

X
Top