പശ്ചിമേഷ്യന്‍ സംഘർഷം ഇന്ത്യയുടെ വളര്‍ച്ചയെ ബാധിക്കുമെന്ന് റിപ്പോർട്ട്യുഎസ് – ഇറാൻ യുദ്ധം: കുതിച്ച് കയറി ഡ്രൈ ഫ്രൂട്സ് വിലകേരളത്തില്‍ നിന്ന് ഗള്‍ഫിലേക്കുള്ള ടണ്‍ കണക്കിന് പഴം, പച്ചക്കറികള്‍ കെട്ടിക്കിടക്കുന്നുപശ്ചിമേഷ്യ സംഘർഷം: കത്തിക്കയറി എണ്ണവില27 ഇന്ത്യൻ കപ്പലുകൾ നടുക്കടലിൽ; കേന്ദ്രസർക്കാരിനോട് സഹായം അഭ്യർത്ഥിച്ച് കപ്പലുടമകൾ

രാജ്യത്തെ ഏറ്റവും കോസ്റ്റ് കുറഞ്ഞ ഇഎല്‍എസ്എസ് ഇന്‍ഡക്‌സ് ഫണ്ടുമായി നവി മ്യൂച്വല്‍ ഫണ്ട്

കൊച്ചി: നവി മ്യൂച്വല്‍ ഫണ്ട്, നികുതി ലാഭിക്കുന്നതിനു ലക്ഷ്യമിട്ടുള്ള ഒരു പാസ്സീവ് ഫണ്ടായി നവി ഇഎല്‍എസ്എസ് ടാക്‌സ് സേവര്‍ നിഫ്റ്റി 50 ഇന്‍ഡക്‌സ് അവതരിപ്പിച്ചു. ഫെബ്രുവരി 14ന് ആരംഭിച്ച എന്‍എഫ്ഒയില്‍ ഫെബ്രുവരി 28 വരെ അപേക്ഷിക്കാം.

ഡയറക്ട് പ്ലാനിനു കീഴില്‍ 0.12% എക്‌സ്‌പെന്‍സ് റേഷ്യോയുള്ള ഫണ്ട് രാജ്യത്തെ ടാക്‌സ്-സേവിംഗ് ഇഎല്‍എസ്എസ് ഫണ്ടുകളില്‍ ഏറ്റവും കോസ്റ്റ് കുറഞ്ഞതാണ്. 80സിക്കു കീഴില്‍ നികുതി ലാഭിക്കാവുന്ന നിക്ഷേപഉപാധികളില്‍ 3 വര്‍ഷം എന്ന ഏറ്റവും കുറഞ്ഞ ലോക്ക്-ഇന്‍ കാലാവധിയും ആകര്‍ഷകമാണ്.

ലോക്-ഇന്‍ പിരിയഡിനു ശേഷം പണം തിരിച്ചെടുക്കുന്നതിന് എക്‌സിറ്റ്-ലോഡ് ഇല്ല. 500 രൂപ മുതല്‍ നിക്ഷേപിക്കാം. നവി ആപ്പ് മുഖേനയും നിക്ഷേപിക്കാം.

നിലവില്‍ ടാക്‌സ്-സേവര്‍ ഇഎല്‍എസ്എസ് പദ്ധതികളുള്ള മ്യൂച്വല്‍ ഫണ്ടുകള്‍ക്ക് പാസ്സീവ് ഇഎല്‍എസ്എസ് പദ്ധതി തുടങ്ങാന്‍ സെബി അനുവാദം ഈയിടെ അനുവാദം നല്‍കിയിരുന്നു. അത് ഉപയോഗപ്പെടുത്തി ആദ്യമായി പാസ്സീവ് ഫണ്ട് തുടങ്ങുന്ന മ്യൂച്വല്‍ ഫണ്ടാണ് നവി.

പാസ്സീവ് നിക്ഷേപത്തിന്റെ ലാളിത്യം താങ്ങാവുന്ന നിരക്കില്‍ ടാക്‌സ്-സേവിംഗ് രംഗത്തേയ്ക്കു കൊണ്ടുവരിക വഴി ഉപയോക്താക്കളുടെ വലിയൊരവാശ്യമാണ് നവി മ്യൂച്വല്‍ ഫണ്ട് നിറവേറ്റുന്നതെന്ന് നവി ഗ്രൂപ്പ് സഹസ്ഥാപകന്‍ സച്ചിന്‍ ബന്‍സാല്‍ പറഞ്ഞു.

X
Top