കയറ്റുമതി പ്രോത്സാഹനത്തിന് 25,060 കോടിയുടെ ഉത്തേജക പദ്ധതിതീ വിലയിൽ 10-ാം മാസവും കേരളം ഒന്നാമത്സെബിയുടെ മുന്നറിയിപ്പ്: ഡിജിറ്റല്‍ ഗോള്‍ഡ് കൂട്ടത്തോടെ പിന്‍വലിച്ച് നിക്ഷേപകര്‍ലോകത്തെ 10 ട്രെൻഡിംഗ് ടെസ്റ്റിനേഷനുകളിലൊന്നായി കൊച്ചിവ്യവസായ സൗഹൃദത്തിൽ നേട്ടം നിലനിർത്തി കേരളം

ഇന്ത്യയില്‍ ഓഫീസ് തുറന്ന് ചാറ്റ് ജിപിടി

ന്യൂഡൽഹി: എ.ഐ രംഗത്തെ ആഗോള ഭീമനും ചാറ്റ് ജി.പി.ടിയുടെ മാതൃകമ്പനിയുമായ ഓപ്പണ്‍എഐ ഇന്ത്യയിലെ ആദ്യ ഓഫീസ് തുറക്കുന്നു. ന്യൂഡല്‍ഹിയിലെ കോര്‍പ്പറേറ്റ് എഡ്ജ് (Corporatedge) എന്ന വര്‍ക്ക്സ്പേസ് കമ്പനിയില്‍ നിന്ന് 50 സീറ്റുകളുള്ള ഓഫീസ് സ്‌പേസാണ് ഓപ്പണ്‍ എ.ഐ സ്വന്തമാക്കിയത്.

നോയിഡയോ ഗുരുഗ്രാമോ പോലുള്ള സമീപ പ്രദേശങ്ങളെ ഒഴിവാക്കി രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ തന്നെ ശ്രദ്ധകേന്ദ്രീകരിക്കാനാണ് കമ്പനിയുടെ ശ്രമം.

ചാറ്റ്ജിപിടിയുടെ ആഗോളതലത്തിലെ രണ്ടാമത്തെ വലിയ വിപണിയാണ് ഇന്ത്യ. ഇത് കണക്കിലെടുത്ത് ഇന്ത്യയില്‍ ഓഫീസ് അന്വേഷിക്കുകയാണെന്ന് അടുത്തിടെ കമ്പനി സി.ഇ.ഒ സാം ആള്‍ട്ട്മാന്‍ പറഞ്ഞിരുന്നു.

പിന്നാലെയാണ് ഡല്‍ഹിയില്‍ ഓഫീസ് തുറന്നതായുള്ള വാര്‍ത്തയുമെത്തിയത്. ഇക്കാര്യത്തില്‍ ഓപ്പണ്‍ എ.ഐയോ കോര്‍പറേറ്റ് എഡ്‌ജോ പ്രതികരിച്ചിട്ടില്ല.

X
Top