
ബെംഗളൂരു: ചായ, കാപ്പി വില്‍പന ശൃംഖലയായ ചായ് പോയിന്റ് പ്രാഥമിക പബ്ലിക് ഓഫറിംഗി(ഐപിഒ)ന് ഒരുങ്ങുന്നു. വരുന്ന 18-24 മാസത്തിനുള്ളില്‍ ഓഹരികള്‍ വിപണിയിലെത്തിക്കുമെന്ന് കമ്പനി സഹ സ്ഥാപകന്‍ അമുലീക് സിംഗ് ബിജ്രാല്‍ ദേശീയ മാധ്യത്തെ അറിയിച്ചു. 180 ഓളം ചെറുകിട ഔട്ട്‌ലെറ്റുകളുള്ള കമ്പനി ബ്ര്യൂവിംഗ് യന്ത്രങ്ങള്‍ നിര്‍മ്മിക്കാനുള്ള സംരംഭം ഈയിടെ ആരംഭിച്ചിരുന്നു.
19 നഗരങ്ങളിലായി 5000 ത്തോളം യന്ത്രങ്ങള്‍ സ്ഥാപിച്ചുകഴിഞ്ഞു. കോര്‍പ്പറേറ്റുകള്‍, മൂന്നാം കക്ഷി റീട്ടെയില്‍ ഔട്ട്‌ലെറ്റുകള്‍ എന്നിവയ്ക്ക് കീഴില്‍ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നുണ്ട്. . മൈ ചായ് കോര്‍ണര്‍ എന്ന ബ്രാന്‍ഡില്‍ സംരഭം തുടങ്ങാന്‍ മൂന്നാം കക്ഷികളെ അനുവദിക്കുകയാണ് ചെയ്യുന്നത്. ഈ കടകള്‍ക്കാവശ്യമായ മെഷീനും പ്രക്രിയകളും മറ്റ് സ്‌നാക്ക്‌സുകളും കമ്പനി വാഗ്ദാനം ചെയ്യും.
ഇത്തരം ഔട്ട്‌ലെറ്റുകള്‍ വഴി രാജ്യമെങ്ങും സാന്നിധ്യം വ്യാപിപ്പിക്കാനായി എന്നും ബിജ്രാള്‍ പറഞ്ഞു. ഔട്ട്‌ലെറ്റുകളെ ഒരു ഓണ്‍ ലൈന്‍ പ്ലാറ്റ്‌ഫോമില്‍ ക്രോഡീകരിച്ചിട്ടുണ്ട്.കൂടാതെ മാര്‍ക്കറ്റുകള്‍ വഴിയും സ്വന്തം ഔട്ട്‌ലെറ്റുകളിലൂടെയും പായ്ക്ക് ചെയ്ത സാധനങ്ങളുടെ വില്‍പനയും നടത്തുന്നു.
78.5 കോടി രൂപ നഷ്ടമാണ് 2021 സാമ്പത്തികവര്‍ഷത്തില്‍ കമ്പനി രേഖപ്പെടുത്തിയത്. പ്രവര്‍ത്തനവരുമാനം 55.7 കോടി രൂപയില്‍ നിന്നും 189 കോടി രൂപയായി ഉയര്‍ന്നു. ബ്രേക്ക് ഈവനിലേയ്ക്ക് നീങ്ങുകയാണെന്ന് ബിജ്രാള്‍ പറയുന്നു.
2010 ല്‍ ബെംഗളൂരുവിലാണ് കമ്പനി പ്രവര്‍ത്തനം ആരംഭിക്കുന്നത്. നിലവില്‍ മുംബൈ, ഡല്‍ഹി എന്നിവയുള്‍പ്പടെ 9 നഗരങ്ങളില്‍ സാന്നിധ്യമുണ്ട്. സാമ കാപിറ്റല്‍, എയ്റ്റ് റോഡ്‌സ് വെഞ്ച്വേഴ്‌സ് തുടങ്ങിയ കമ്പനികള്‍ 55 ബില്യണ്‍ ഡോളര്‍ ഈയിടെ നിക്ഷേപമിറക്കി.






