കുതിച്ചുയർന്ന് വിഴിഞ്ഞം തുറമുഖം; ഒരു വർഷത്തിനിടെ എത്തിയത് 392 കപ്പലുകൾ, കൈകാര്യം ചെയ്തത് 8.3 ലക്ഷം കണ്ടെയ്നറുകൾടോള്‍ പിരിവ് വേഗത കൂട്ടാന്‍ നടപടിയുമായി ദേശീയപാത അതോറിട്ടിരാജ്യത്ത് ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങള്‍ വലിയ പ്രതിസന്ധി നേരിടുന്നുമൂന്നുമാസം കൊണ്ട് ഫാസ്റ്റാഗ് പിരിച്ചത് 20,682 കോടിരൂപഇന്ത്യ-യുഎസ് വ്യാപാരക്കരാർ: തുടർ ചർച്ചകൾക്കായി ഇന്ത്യൻ സംഘം വീണ്ടും അമേരിക്കയിലേക്ക്

പിഎഫ്‌സി ഓഹരി ഏറ്റെടുക്കേണ്ട, പവര്‍ഗ്രിഡ് ഓഹരി നേട്ടത്തില്‍

മുംബൈ: പവര്‍ ഗ്രിഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ (പവര്‍ ഗ്രിഡ്) ഓഹരികള്‍ ചൊവ്വാഴ്ച 3 ശതമാനത്തിലധികം ഉയര്‍ന്നു. പവര്‍ ഫിനാന്‍സ് കോര്‍പ്പറേഷന്റെ (പിഎഫ്‌സി) ഓഹരികള്‍ പവര്‍ ഗ്രിഡിന് വില്‍ക്കാനുള്ള ആര്‍ഇസിയുടെ നിര്‍ദ്ദേശം സര്‍ക്കാര്‍ നിരസിച്ചതിനെ തുടര്‍ന്നാണിത്. ഒരു ദേശീയ മാധ്യമമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

പിഎഫ്‌സിയുടെ ഓഹരികള്‍ പവര്‍ ഗ്രിഡിന് വില്‍ക്കുന്നത് പരിഗണിക്കാന്‍ ആര്‍ഇസി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് പവര്‍ ഗ്രിഡിന്റെ മാര്‍ക്കറ്റ് ക്യാപിറ്റലൈസേഷന്‍ കഴിഞ്ഞ രണ്ട് ട്രേഡിംഗ് സെഷനുകളിലായി ഏകദേശം 33,000 കോടി രൂപ ഇടിഞ്ഞു. എന്നാല്‍ ആര്‍ഇസിയുടെ അപേക്ഷ സര്‍ക്കാര്‍ തള്ളിയതായി ഊര്‍ജ മന്ത്രി ആര്‍കെ സിങ്ങിനെ ഉദ്ധരിച്ച് എക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു.

ആര്‍ഇസിയിലെ പിഎഫ്‌സിയുടെ 52.63 ശതമാനം ഓഹരികള്‍ (144 ബില്യണ്‍ രൂപ) വാങ്ങാന്‍ വൈദ്യുതി മന്ത്രാലയം പവര്‍ ഗ്രിഡിനോടാവശ്യപ്പെട്ടുവെന്നും റിപ്പോര്‍ട്ട് വന്നു. ആഗോള ബ്രോക്കറേജ് സ്ഥാപനം സിറ്റി പവര്‍ഗ്രിഡ് ഓഹരിയ്ക്ക് വാങ്ങല്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

സുരക്ഷിതവും സുസ്ഥിരവുമായ ബിസിനസ് മോഡല്‍, ഇക്വിറ്റിയില്‍ ഉയര്‍ന്ന റിട്ടേണ്‍, ഉയര്‍ന്ന മാര്‍ക്കറ്റ് ഷെയര്‍ എന്നിവയാണ് കമ്പനിയുടെ പോസിറ്റീവ് വശങ്ങളെന്ന് സിറ്റി ചൂണ്ടിക്കാട്ടുന്നു. പിഎഫ്‌സിയുടെ ഓഹരി ഏറ്റെടുക്കാനുള്ള നിര്‍ദ്ദേശം സര്‍ക്കാര്‍ പിന്‍വലിച്ചതോടെ ഒരു വലിയ ഭാരം ഒഴിവായതായും പവര്‍ഗ്രിഡിനെക്കുറിച്ചുള്ള കുറിപ്പില്‍ അവര്‍ പറഞ്ഞു. 270 രൂപയാണ് സിറ്റി ലക്ഷ്യവില നിശ്ചയിച്ചിരിക്കുന്നത്.

X
Top