കേരളം കുതിക്കുന്നുവെന്ന് സാമ്പത്തിക അവലോകന റിപ്പോർട്ട്‌എട്ടാം ശമ്പള കമ്മീഷന്‍ ഉടന്‍വ്യാപാര കരാർ: കാറ്, വൈൻ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുടെ വില കുറയുംഇന്ത്യ – ഇയു വ്യാപാര കരാർ: അടിമുടി മാറാൻ ആഗോള വ്യാപാരം2026ലെ സാമ്പത്തിക സര്‍വേ നാളെ അവതരിപ്പിക്കും

രാജ്യത്ത് പൊതു KYC വരുമെന്ന് നിര്‍മല സീതാരാമന്‍

ന്യൂ‍ഡൽഹി: സാമ്പത്തിക ഇടപാടുകള്‍ക്ക് ഒരു പൊതു KYC ( Know Your Customer) സംവിധാനം ആരംഭിക്കുന്ന കാര്യം കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കുന്നു. ഇതിനുള്ള നടപടികള്‍ തുടങ്ങിയതായി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ അറിയിച്ചു. എഫ്‌ഐസിസിഐ ലീഡ്‌സ് 2022 കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

നിലവില്‍ ഇടപാടുകള്‍ ആരംഭിക്കുന്നതിന് ഓരോ സ്ഥാപനത്തിലും വ്യക്തി വിവരങ്ങള്‍ പ്രത്യേകം നല്‍കണം. പൊതു കെവൈസി എത്തുന്നതോടെ ഈ രീതി അവസാനിക്കും. സംവിധാനം നിലവില്‍ വരുന്നതോടെ ഒരു തവണ മാത്രം വ്യക്തി വിവരങ്ങള്‍ (KYC) നല്‍കിയാല്‍ മതിയാകും. വിവിധ ധനകാര്യ സ്ഥാപനങ്ങളുടെ ഇടപാടുകള്‍ക്ക് ഈ വിവരങ്ങള്‍ ഉപയോഗിക്കാന്‍ സാധിക്കും.

ഇടപാടുകള്‍ സുഗഗമമാക്കുന്നതിന്റെ ഭാഗമായാണ് പൊതു കെവൈസി സര്‍ക്കാര്‍ പരിഗണിക്കുന്നത്. പൊതു കെവൈസി വരുന്നതോടെ ബാങ്ക് അക്കൗണ്ടുകള്‍, ഡീമാറ്റ് അക്കൗണ്ടുകള്‍ ഉള്‍പ്പടെയുള്ളവ ആരംഭിക്കുമ്പോഴുള്ള പേപ്പര്‍ ജോലികള്‍ കുറയും. അടുത്ത അഞ്ചുവര്‍ഷം കൊണ്ട് യുപിഐ ഇടപാടുകള്‍ പ്രതിദിനം ഒരു ബില്യണിലെത്തിക്കുകയാണ് ലക്ഷ്യമെന്നും നിര്‍മല സീതാരാമന്‍ അറിയിച്ചു. 10.62 ലക്ഷം കോടിയുടെ യുപിഐ ഇടപാടുകളാണ് ജൂലൈ മാസം നടന്നത്.

X
Top