രാജ്യത്തെ 72 ലക്ഷം ടൺ അരി എഥനോളിലേക്ക്; കേന്ദ്ര തീരുമാനം ഭക്ഷ്യസുരക്ഷയ്ക്ക് വെല്ലുവിളിയോ?കയറ്റുമതി രേഖകള്‍ ഒത്തുതീര്‍ക്കാന്‍ ആര്‍ബിഐ ഇടപെടല്‍; ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിഗള്‍ഫ് മലയാളികള്‍ വഴി ആര്‍ബിഐ നിക്ഷേപ പദ്ധതിയില്‍ എത്തിയത് കോടികള്‍; സംസ്ഥാനത്തെ ആകെ എന്‍ആര്‍ഐ നിക്ഷേപം 3.24 ലക്ഷം കോടിഎൽപിജിക്ക് പകരം എഥനോൾ വ്യാപകമാക്കാൻ കേന്ദ്രം; ഉപഭോക്താക്കളെ ആകർഷിക്കാൻ പദ്ധതിപ്രാദേശികമായി സോളാര്‍ സെല്ലുകള്‍ നിര്‍മ്മിക്കുന്നതിനുള്ള സമയപരിധി നീട്ടി ഇന്ത്യ

കുട്ടികളുടേയും ഗര്‍ഭിണികളുടേയും പ്രതിരോധകുത്തിവയ്പ്പുകള്‍ തടസരഹിതമാക്കാന്‍ യു-വിന്‍ പ്ലാറ്റ്‌ഫോം അവതരിപ്പിച്ചു

ന്യൂഡല്‍ഹി: കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കുമുള്ള പ്രതിരോധ കുത്തിവയ്പ്പുകള്‍ തടസ്സരഹിതമാക്കുന്നതിന് കേന്ദ്രസര്‍ക്കാറിന്റെ യു വിന്‍ (U-WIN) പ്ലാറ്റ്‌ഫോം. സംസ്ഥാന, കേന്ദ്രഭരണപ്രദേശങ്ങളുടെ തിരഞ്ഞെടുത്ത രണ്ട് ജില്ലകളില്‍ പ്ലാറ്റ്‌ഫോം പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ചു. യൂണിവേഴ്‌സല്‍ ഇമ്മ്യൂണൈസേഷന്‍ പ്രോഗ്രാം(യുഐപി) ഡിജിറ്റൈസേഷന്റെ ഭാഗമായാണ് പദ്ധതി.

ഗര്‍ഭിണികളുടെ പേര്, വാക്‌സിനേഷന്‍,പ്രസവം, ജനന വാക്‌സിനേഷനുകള്‍ എന്നിവ പ്ലാറ്റ്‌ഫോമില്‍ രജിസ്റ്റര്‍ ചെയ്യാം. വരാനിരിക്കുന്ന വാക്‌സിന്‍ ഡോസുകളുടെ ഓര്‍മ്മപ്പെടുത്തലുകള്‍, ഡ്രോപ്പ്ഔട്ടുകളുടെ ഫോളോ-അപ്പ്, ആര്‍ഐ സെഷനുകളുടെ ആസൂത്രണം, ആന്റിജന്‍ കവറേജ് പോലുള്ള റിപ്പോര്‍ട്ടുകള്‍ എന്നിവയ്ക്കുള്ള ഒരൊറ്റ ഉറവിടമായി ഇത് പ്രവര്‍ത്തിക്കും. പ്രതിരോധ കുത്തിവയ്പ്പുകള്‍ ഇതോടെ സമയാസമയങ്ങളില്‍ പൂര്‍ത്തിയാകും.

‘മെച്ചപ്പെട്ട ആസൂത്രണത്തിനും വാക്‌സിന്‍ വിതരണത്തിനുമായി ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പ്രോഗ്രാം മാനേജര്‍മാര്‍ക്കും തത്സമയ ഡാറ്റ ഇതുവഴി സൃഷ്ടിക്കാന്‍ കഴിയും, ‘ അധികൃതര്‍ പറയുന്നു. ആയുഷ്മാന്‍ ഭാരത് ഹെല്‍ത്ത് അക്കൗണ്ട് ഐഡിയുമായി (ABHA ID) ലിങ്ക് ചെയ്തിരിക്കുന്ന ‘വാക്സിന്‍-രോഗപ്രതിരോധ കാര്‍ഡ്’ ഗര്‍ഭിണികള്‍ക്ക് നല്‍കും. ഗുണഭോക്താക്കളെ ട്രാക്ക് ചെയ്യാനും വാക്‌സിനേഷന്‍ നല്‍കാനും സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും പൊതു ഡാറ്റാബേസിലേക്ക് പ്രവേശനം ഉണ്ടായിരിക്കും.

പൗരന്മാര്‍ക്ക് പതിവ് രോഗപ്രതിരോധ സെഷനുകളും അപ്പോയിന്റ്മെന്റുകളും ട്രാക്ക് ചെയ്യാനും വാക്‌സിനേഷന്‍ ഗുണഭോക്താക്കളുടെ ട്രാക്കിംഗ് തടസ്സരഹിതമാക്കാനും ഇതുവഴി സാധിക്കുന്നു. വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഉടന്‍ വിതരണം ചെയ്യപ്പെടുന്നതിനാല്‍ ഭാവി ഉപയോഗത്തിനായി ഗുണഭോക്താക്കള്‍ക്ക് അത് ഡൗണ്‍ലോഡ് ചെയ്ത് ഡിജിലോക്കറില്‍ സൂക്ഷിക്കാം.

X
Top