അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

ജീവനക്കാരുടേയും പെന്‍ഷന്‍കാരുടേയും ക്ഷാമബത്ത 4 ശതമാനം വര്‍ധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: ജീവനക്കാരുടേയും പെന്‍ഷന്‍പറ്റിയവരുടേയും ക്ഷാമബത്ത 4 ശതമാനം വര്‍ദ്ധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കി. 2022 ജൂലൈ 1 ന് പ്രാബല്യത്തില്‍ വന്ന ഏഴാം ശമ്പള കമ്മീഷന്‍ പ്രകാരമാണ് വര്‍ധന. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രി അനുരാഗ് താക്കൂറാണ് ഇക്കാര്യം അറിയിച്ചത്.

50 ലക്ഷത്തിലധികം സര്‍ക്കാര്‍ ജീവനക്കാര്‍ക്കും 62 ലക്ഷത്തോളം പെന്‍ഷന്‍കാര്‍ക്കും വര്‍ധനവ് ഗുണം ചെയ്യും. ഡിഎ, ഡിആര്‍ (ഡിയര്‍നസ് റിലീഫ്) എന്നിവയിലൂടെ ഖജനാവിന് പ്രതിവര്‍ഷം 12,815.60 കോടി രൂപ ബാധ്യതയുണ്ടാകുമെന്ന് മന്ത്രി അറിയിച്ചു. സെപ്തംബറില്‍ വര്‍ധിപ്പിച്ച ശേഷമുള്ള നീക്കമാണ് ഇപ്പോഴത്തേത്.

പ്രധാനമന്ത്രി ഉജ്ജ്വല യോജന പ്രകാരമുള്ള സബ്സിഡി ഒരു വര്‍ഷത്തേക്ക് നീട്ടാനും തീരുമാനമായി. 14.2 കിലോ എല്‍പിജി സിലിണ്ടറിന് 12 റീഫില്‍ വരെ 200 രൂപ സബ്‌സിഡി ഇത് വഴി ലഭ്യമാക്കും. വ്യാവസായിക തൊഴിലാളികളുടെ ചെലവഴിക്കല്‍ അടിസ്ഥാനത്തിലാണ് ഡിഎയും ഡിആറും പരിഷ്‌കരിക്കുന്നത്.

വ്യാവസായിക തൊഴിലാളികളുടെ റീട്ടെയില്‍ പണപ്പെരുപ്പം ജനുവരിയില്‍ 6.16 ശതമാനമായിരുന്നു. 2022 ഡിസംബര്‍ മാസത്തില്‍ 5.50 ശതമാനമായ സ്ഥാനത്താണിത്.

കോവിഡ് കാല അസാധാരണ സാഹചര്യം കണക്കിലെടുത്ത് 2020 ജനുവരി 1ന് മൂന്ന് ഡിഎ, ഡിആര്‍ ഗഡുക്കള്‍ തടഞ്ഞുവച്ചിരുന്നു. ആ വകയില്‍ ഏകദേശം 34,402 കോടി രൂപയാണ് കേന്ദ്രസര്‍ക്കാര്‍ ലാഭിച്ചത്.

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഡിയര്‍നസ് അലവന്‍സ് (ഡിഎ) നല്‍കുമ്പോള്‍ പെന്‍ഷന്‍കാര്‍ക്ക് ഡിആര്‍നസ് റിലീഫ് (ഡിആര്‍) ആണ് ലഭ്യമാകുന്നത്.

X
Top