100% തീരുവ ചുമത്താനുള്ള ബിൽ: യുഎസ് നീക്കത്തിൽ ഇന്ത്യക്ക് കടുത്ത അതൃപ്തി; ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന് മുന്നറിയിപ്പ്ഉത്സവകാല ഓൺലൈൻ വിൽപ്പനയിൽ പ്രതീക്ഷിക്കുന്നത് വൻ കുതിപ്പ്; റെക്കോർഡ് തൊഴിലവസരങ്ങളുമായി ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകൾമൂന്നു ലക്ഷം രൂപ വരെയുള്ള ചരക്ക് കയറ്റുമതിക്കുള്ള നിബന്ധനകളിൽ ഇളവ്കൊച്ചി വിമാനത്താവളം വഴിയുള്ള ചരക്കുനീക്കത്തില്‍ വന്‍ വര്‍ധനവരണ്ട മണ്‍സൂണ്‍: രാജ്യത്ത് ഭക്ഷ്യവില കുതിക്കുന്നു

മഞ്ഞളിന് കേന്ദ്ര സബ്‌സിഡി ഉടന്‍

കോട്ടയം: സ്‌പൈസസ് ബോര്‍ഡ് വിഭജിച്ച് മഞ്ഞള്‍ ബോര്‍ഡ് നിലവില്‍ വന്നതോടെ മഞ്ഞളിനും മഞ്ഞള്‍ ഉത്പന്നങ്ങള്‍ക്കും വിലയും നിലയും ഉയര്‍ന്നേക്കും.

മരുന്ന്, സോപ്പ്, പാനീയം തുടങ്ങിവയില്‍ മഞ്ഞളിന് ഡിമാന്‍ഡ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ മഞ്ഞള്‍ കൃഷിക്ക് വ്യാപനം നല്‍കുകയാണ് ലക്ഷ്യം.

വിദേശവിപണിയിലും മഞ്ഞളിന് പ്രിയമേറുകയാണ്. ആഗോളതലത്തില്‍ മഞ്ഞള്‍ കൃഷിയുടെ 70 ശതമാനവും ഇന്ത്യയിലാണ്. മികച്ചയിനം മഞ്ഞള്‍ ഉത്പാദനം വ്യാപിപ്പിക്കുന്നതിനും കൃഷി ആന്ധ്രാപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങള്‍ കൃഷിക്ക് സബ്‌സിഡി നല്‍കിത്തുടങ്ങിയിട്ടുണ്ട്.

കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രാലയത്തിനു കീഴിലാണ് നാഷണല്‍ ടര്‍മറിക് ബോര്‍ഡ്. തെലങ്കാനയിലെ നിസാമാബാദിലാണ് ബോര്‍ഡിന്റെ ആസ്ഥാനമെങ്കിലും കൊച്ചി സ്‌പൈസസ് ബോര്‍ഡില്‍ പ്രാദേശിക ഓഫീസ് പ്രവര്‍ത്തിക്കും.

കേരളം, മഹാരാഷ്ട്ര, തമിഴ്നാട്, മധ്യപ്രദേശ്, മേഘാലയ ഉള്‍പ്പെടെ 20 സംസ്ഥാനങ്ങളിലെ കൃഷിക്ക് മഞ്ഞള്‍ ബോര്‍ഡ് സഹായം നല്‍കും. കൂടാതെ ഗവേഷണം, വികസനം, മൂല്യവര്‍ധന എന്നിവയില്‍ ബോര്‍ഡ് സഹായിക്കും.

നിലവില്‍ കേരളത്തില്‍ 2300 ഹെക്ടറില്‍ മഞ്ഞള്‍ കൃഷിയുണ്ട്. കേരളത്തിലെ ഉത്പാദനം 6653 ടണ്‍. ദേശീയതലത്തില്‍ 1.62 ലക്ഷം ടണ്‍ മഞ്ഞളും മൂല്യവര്‍ധിത ഉല്‍പന്നങ്ങളുമാണു കഴിഞ്ഞവര്‍ഷം കയറ്റി അയച്ചത്.

X
Top