ജിഎസ്ടി പരിഷ്‌ക്കരണം ധനക്കമ്മി ലക്ഷ്യം കൈവരിക്കുന്നതില്‍ നിന്നും കേന്ദ്രസര്‍ക്കാറിനെ തടയില്ല-റിപ്പോര്‍ട്ട്‌യുഎസിലേയ്ക്കുള്ള ഇന്ത്യയുടെ കയറ്റുമതിയില്‍ വര്‍ദ്ധനഎസ്ആന്റ്പിയുടെ റേറ്റിംഗ് വര്‍ദ്ധന കുറഞ്ഞ നിരക്കില്‍ വായ്പയെടുക്കാന്‍ രാജ്യത്തെ സഹായിക്കും100 കാര്‍ഷിക ജില്ലകളെ ശാക്തീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍, 24,000 കോടി രൂപ വകയിരുത്തുംജിഎസ്ടി പരിഷ്‌ക്കരണം: പത്തിലൊന്ന് നിത്യോപയോഗ വസ്തുക്കളുടെ വില കുറയും

സംസ്ഥാന ഹൈവേ നവീകരണം; എഡിബിയുമായി 295 മില്യണ്‍ ഡോളര്‍ വായ്പ കരാര്‍ ഒപ്പുവച്ച് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: ബീഹാറിലെ 265 കിലോമീറ്റര്‍ സംസ്ഥാന പാത നവീകരിക്കാന്‍ എഡിബി വായ്പ. ഇതിനായി കേന്ദ്രസര്‍ക്കാറും ഏഷ്യന്‍ ഡെവലപ്മെന്റ് ബാങ്കും (എഡിബി) 295 മില്യണ്‍ ഡോളര്‍ വായ്പ കരാര്‍ ഒപ്പിട്ടു. വിനാശകരമായ കാലവസ്ഥ വ്യതിയാനങ്ങളെ അതിജീവിക്കാന്‍ ഉതകുന്ന രൂപകല്‍പനയായിരിക്കും ഹൈവേകളുടേത്.

സംസ്ഥാന ഹൈവേകളെ രണ്ട് വരി പാതകളാക്കുന്നതിനും റോഡ് സുരക്ഷ മെച്ചപ്പെടുത്തുന്നതിനുമുള്ള ബീഹാര്‍ സര്‍ക്കാറിന്റെ ഉദ്യമം ഇതോടെ വിജയകരമാകും. പദ്ധതി, ബീഹാറിലെ ഏറ്റവും ദരിദ്രമായ ചില ഗ്രാമീണ ജില്ലകളിലെ കണക്റ്റിവിറ്റി വര്‍ദ്ധിപ്പിക്കും. കൂടാതെ ആരോഗ്യ, വിദ്യാഭ്യാസ സൗകര്യങ്ങള്‍, ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനുള്ള വിപണികള്‍ എന്നിവയിലേക്ക് പ്രവേശനം പ്രോത്സാഹിപ്പിക്കും.

2008 മുതല് 1.63 ബില്യണ് ഡോളറിന്റെ അഞ്ച് വായ്പകളാണ് എഡിബി ബീഹാറിന് നല് കിയത്. 1,696 കിലോമീറ്റര്‍ സംസ്ഥാന പാതകള്‍ നവീകരിക്കുന്നതിനും ഗംഗാ നദിക്ക് കുറുകെ പുതിയ പാലം നിര്‍മ്മിക്കുന്നതിനുമായിരുന്നു വായ്പ. സംസ്ഥാന റോഡ് ഏജന്‍സിയായ ബീഹാര്‍ സ്റ്റേറ്റ് റോഡ് ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡിനെ ശക്തിപ്പെടുത്തുന്നതിനായി റോഡ് അസറ്റ് മാനേജ്മെന്റ് സംവിധാനം വികസിപ്പിക്കാനുള്ള പദ്ധതി കരാറിലുണ്ട്.

ഗവേഷണ ലബോറട്ടറികള്‍ സ്ഥാപിക്കുക, തിരക്ക് മാനേജ്മെന്റ്, കാലാവസ്ഥാ പൊരുത്തപ്പെടുത്തല്‍ എന്നിവയെക്കുറിച്ച് പഠനങ്ങള്‍ നടത്തുക, റോഡ് സുരക്ഷാ നടപടികളില്‍ ലിംഗഭേദം ഉള്‍ക്കൊള്ളുന്ന സമ്പ്രദായങ്ങള്‍ക്കായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ സൃഷ്ടിക്കുക എന്നിവ ഈ സംവിധാനത്തില്‍ ഉള്‍പ്പെടും.

X
Top