കുതിച്ചുയർന്ന് വിഴിഞ്ഞം തുറമുഖം; ഒരു വർഷത്തിനിടെ എത്തിയത് 392 കപ്പലുകൾ, കൈകാര്യം ചെയ്തത് 8.3 ലക്ഷം കണ്ടെയ്നറുകൾടോള്‍ പിരിവ് വേഗത കൂട്ടാന്‍ നടപടിയുമായി ദേശീയപാത അതോറിട്ടിരാജ്യത്ത് ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങള്‍ വലിയ പ്രതിസന്ധി നേരിടുന്നുമൂന്നുമാസം കൊണ്ട് ഫാസ്റ്റാഗ് പിരിച്ചത് 20,682 കോടിരൂപഇന്ത്യ-യുഎസ് വ്യാപാരക്കരാർ: തുടർ ചർച്ചകൾക്കായി ഇന്ത്യൻ സംഘം വീണ്ടും അമേരിക്കയിലേക്ക്

സവാളയുടെ കയറ്റുമതി നിയന്ത്രണം നീട്ടി

കൊച്ചി: പൊതു തിരഞ്ഞെടുപ്പിന് മുന്നോടിയായി വിപണി വില നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സർക്കാർ സവാളയുടെ കയറ്റുമതി നിയന്ത്രണം നീട്ടി. കഴിഞ്ഞ വർഷം സവാള വില കുത്തനെ ഉയർന്നതോടെയാണ് കയറ്റുമതിക്ക് മാർച്ച് 31 വരെ നിരോധനം ഏർപ്പെടുത്തിയത്.

ആഭ്യന്തര വിപണിയിൽ വില പകുതിയായി കുറഞ്ഞതിനാൽ കയറ്റുമതി നിരോധനം പിൻവലിക്കുമെന്ന പ്രതീക്ഷയാണ് വ്യാപാരികൾക്കുണ്ടായിരുന്നത്.

പുതിയ സീസൺ ആരംഭിച്ചതോടെ കൂടുതൽ വിളവ് വിപണിയിൽ എത്തുന്നതിനിടെയിലും കയറ്റുമതി നിരോധനം തുടരാനുള്ള തീരുമാനം കർഷകരെ പ്രതികൂലമായി ബാധിക്കുമെന്ന് വ്യാപാരികൾ പറയുന്നു.

ലോകത്തിലെ പ്രധാന സവാള ഉത്പാദകരായ ഇന്ത്യ കയറ്റുമതിക്ക് നിയന്ത്രണം ഏർപ്പെടുത്തിയതിനാൽ ആഗോള വിപണിയിൽ വിലക്കയറ്റം രൂക്ഷമാകുമെന്നും ചൂണ്ടിക്കാട്ടുന്നു.

മഹാരാഷ്ട്രയിലെ പ്രധാന വിപണികളിൽ നിലവിൽ സവാളയുടെ വില നൂറ് കിലോയ്ക്ക് 1,200 രൂപയ്ക്കടുത്താണ്. കഴിഞ്ഞ ഡിസംബറിൽ സവാള വില നൂറ് കിലോയ്ക്ക് 4,500 രൂപയിലായിരുന്നു.

പ്രധാന ഇറക്കുമതി വിപണികൾ

ബംഗ്ളാദേശ്, നേപ്പാൾ, യു.എ.ഇ, മലേഷ്യ എന്നീ രാജ്യങ്ങൾ ഇന്ത്യയിൽ നിന്നുള്ള സവാളയാണ് കൂടുതലായി വാങ്ങുന്നത്. ഇന്ത്യ നിരോധനം ഏർപ്പെടുത്തിയതോടെ ഈ വിപണികളിൽ സവാള വില കുതിച്ചുയർന്നിരുന്നു.

കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഇന്ത്യ 25 ലക്ഷം മെട്രിക് ടൺ സവാളയാണ് കയറ്റി അയച്ചത്.

X
Top