കേരളം കുതിക്കുന്നുവെന്ന് സാമ്പത്തിക അവലോകന റിപ്പോർട്ട്‌എട്ടാം ശമ്പള കമ്മീഷന്‍ ഉടന്‍വ്യാപാര കരാർ: കാറ്, വൈൻ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുടെ വില കുറയുംഇന്ത്യ – ഇയു വ്യാപാര കരാർ: അടിമുടി മാറാൻ ആഗോള വ്യാപാരം2026ലെ സാമ്പത്തിക സര്‍വേ നാളെ അവതരിപ്പിക്കും

സാമ്പത്തിക സൂചകങ്ങള്‍ പരിഷ്‌ക്കരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: അടുത്ത കലണ്ടര്‍ വര്‍ഷത്തില്‍ ഇന്ത്യ, അതിന്റെ പ്രധാന സാമ്പത്തിക സൂചകങ്ങള്‍ പരിഷ്‌ക്കരിക്കും. മൊത്ത ആഭ്യന്തര ഉത്പാദനം (ജിഡിപി). ചില്ലറ പണപ്പെരുപ്പം, വ്യാവസായിക ഉത്പാദനം എന്നിവ കണക്കാക്കുന്ന രീതിയാണ് മാറ്റത്തിന് വിധേയമാകുക.

സ്റ്റാറ്റിസ്റ്റിക്‌സ് ആന്റ് പ്രോഗ്രാം ഇപ്ലിമെന്റേഷന്‍ മന്ത്രാലയം (എംഒഎസ്പിഐ) പറയുന്നത് പ്രകാരം, 2026 ഫെബ്രുവരി 27 മുതല്‍, 2022-23 വര്‍ഷത്തെ വിലകള്‍ ഉപയോഗിച്ചാണ് ജിഡിപി കണക്കാക്കുക. സാമ്പത്തിക പ്രവചനങ്ങള്‍ക്കൊപ്പം അപ്‌ഡേറ്റ് പുറത്തിറക്കും. നിലവില്‍ 2011-12 വര്‍ഷത്തെ വില നിലവാരം ഉപയോഗിച്ചാണ് ജിഡിപി അളക്കപ്പെടുന്നത്.

ഉപഭോക്തൃ വില സൂചിക (സിപിഐ) 2023-24 ആയിരിക്കും അടിസ്ഥാനവര്‍ഷമായി ഉപയോഗിക്കുക. കൂടാതെ ഇനങ്ങളുടെ വെയ്‌റ്റേജും വ്യത്യാസപ്പെടും. ഉദാഹരണത്തിന് പഴയതില്‍ നിന്ന് വ്യത്യസ്തമായി പരിഷ്‌ക്കരിച്ച സൂചികയില്‍ ഭക്ഷ്യപദാര്‍ത്ഥങ്ങള്‍ക്ക് അധിക വെയ്‌റ്റേജ് ലഭ്യമാകില്ല. കൂടാതെ ഫീച്ചര്‍ ഫോണുകള്‍ക്ക് പകരം സ്മാര്‍ട്ട്‌ഫോണുകള്‍ ഇടം പിടിക്കും. പൊതുവിതരണ സംവിധാനം വഴി വിതരണം ചെയ്യുന്ന ഭക്ഷ്യപദാര്‍ത്ഥങ്ങളും സിപിഐയില്‍ ഉള്‍പ്പെടുത്തും.

2026 ഏപ്രില്‍ പരിഷ്‌ക്കരിക്കപ്പെടുന്ന വ്യാവസായിക ഉത്പാദനം സൂചി (ഐഐപി) അടിസ്ഥാന വര്‍ഷമാക്കുക 2022-23 ആയിരിക്കും. മറ്റൊരു പ്രധാന മാറ്റം സേവന മേഖല സൂചികയുടെ ആവിര്‍ഭാവമാണ്.

ഗതാഗതം, ബാങ്കിംഗ്, ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍, ലോജിസ്റ്റിക്സ് തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്തിയായിരിക്കും ഇത് തയ്യാറാക്കുക. സമ്പദ് വ്യവസ്ഥയിലെ ആളുകളുടെ ഉപഭോഗം, സമ്പാദ്യം, ജീവിതരീതി എന്നിവ പ്രതിഫലിപ്പിക്കുന്ന ഫലപ്രദമായ സാമ്പത്തിക സൂചകങ്ങളാണ് സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നത്.

X
Top