സാമ്പത്തിക വളർച്ചയ്ക്ക് വിലങ്ങ് വെക്കുന്ന ചരക്ക് നീക്കം30 വര്‍ഷങ്ങള്‍ക്ക് ശേഷം ടോള്‍ നയം അഴിച്ചുപണിയാന്‍ കേന്ദ്ര സര്‍ക്കാര്‍ഇന്ത്യ-യുഎസ് വ്യാപാരകരാര്‍ ഉടനെയെന്ന് ട്രംപ്, തീരുവകള്‍ ക്രമേണ കുറയ്ക്കുംഇന്ത്യയുടെ വളര്‍ച്ചാ അനുമാനം 6.8 ശതമാനമാകുമെന്ന് യുബിഎസ് റിസര്‍ച്ച്രണ്ടാംപാദത്തില്‍ തൊഴിലില്ലായ്മ നിരക്ക് 5.2 ശതമാനമായി കുറഞ്ഞു, നഗരപ്രദേശങ്ങളിലേത് വര്‍ദ്ധിച്ചു

30 വര്‍ഷങ്ങള്‍ക്ക് ശേഷം ടോള്‍ നയം അഴിച്ചുപണിയാന്‍ കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: മൂന്ന് പതിറ്റാണ്ടില്‍ അധികമായി ഇന്ത്യയില്‍ നിലനില്‍ക്കുന്ന ടോള്‍ നയം പരിഷ്‌കരിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. നിലവിലെ ഗതാഗത രീതികള്‍ അടിസ്ഥാനമാക്കിയുള്ള പ്രായോഗിക നിരക്ക് ഘടന രൂപപ്പെടുത്തുന്നതിനാണ് പുതിയ ടോള്‍ നയത്തിന് രൂപംനല്‍കാന്‍ ഒരുങ്ങുന്നതെന്നാണ്‌ റോഡ് ട്രാന്‍സ്‌പോര്‍ട്ട് ആന്‍ഡ് ഹൈവേ മിനിസ്ട്രി അറിയിച്ചിരിക്കുന്നത്. നിലവിലെ ടോള്‍ സാഹചര്യവും നിര്‍ദേശങ്ങളും നല്‍കാന്‍ സര്‍ക്കാര്‍ നീതി ആയോഗിനെ ചുമതലപ്പെടുത്തിയതായാണ് വിവരം.

റോഡിന്റെ നിലവാരം, പ്രവര്‍ത്തന ചെലവ്, ഗതാഗത രീതികള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ ടോള്‍ നിരക്ക് നിശ്ചയിക്കുന്ന സംവിധാനമാണ് ആലോചിക്കുന്നത്. പണം നല്‍കുന്നതിനുള്ള ഉപയോക്താവിന്റെ ശേഷി, പ്രവര്‍ത്തന ചെലവ്, വെഹിക്കിള്‍ ഡാമേജ് ഫാക്ടര്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് നിലവില്‍ വാഹനങ്ങളുടെ ടോള്‍ നിശ്ചയിക്കുന്നത്. എന്നാല്‍, 1995-ല്‍ നിശ്ചയിച്ച ഈ രീതികള്‍ കാലഹരണപ്പെട്ടതാണെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വിലയിരുത്തുന്നത്.

2008-ല്‍ പ്രാബല്യത്തില്‍ വന്ന ദേശീയപാത ഫീസ് നിയമം അനുസരിച്ച് എല്ലാ വര്‍ഷവും ടോള്‍ നിരക്ക് പുതുക്കി നിശ്ചയിക്കാറുണ്ട്. മൊത്ത വില സൂചികയെ അടിസ്ഥാനമാക്കിയാണ് നിരക്കുകള്‍ പുതുക്കുന്നത്. സാമ്പത്തിക വര്‍ഷത്തിന്റെ ആരംഭമായ ഏപ്രില്‍ ഒന്നിനാണ് സാധാരണ നിലയില്‍ പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍ വരുന്നത്.

നിലവിലെ ടോള്‍ നിരക്കുകളും ഇത് തീരുമാനിക്കുന്നതിനുള്ള മാനദണ്ഡങ്ങളും നീതി ആയോഗ് വിലയിരുത്തുമെന്നാണ് ഇതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ ഇ.ടി.ഓട്ടോയോട് പറഞ്ഞത്. റോഡുകളുടെ യൂസര്‍ ഫീ നിശ്ചയിക്കുന്നതിന് പാലിക്കേണ്ട പുതിയ മാനദണ്ഡങ്ങള്‍ സംബന്ധിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ഉള്‍പ്പെടെ കൂടിയാലോചിച്ച ശേഷമായിരിക്കും ദേശീയപാത അതോറിറ്റിക്ക് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുകയെന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്.

റോഡ് നിര്‍മാണത്തിനും പരിപാലനത്തിനും ചെലവായ തുകയേയും ലാഭ വിഹിതത്തേയും റോഡ് ഉപയോഗിക്കുന്ന വാഹനങ്ങളുടെ എണ്ണം എണ്ണവും അടിസ്ഥാനമാക്കിയാണ്‌ ടോള്‍ നിരക്കുകള്‍ തീരുമാനിക്കുന്നത്. ടോള്‍ വരുമാനത്തിലൂടെ പരിഹരിക്കേണ്ട ആകെ ചെലവുകളില്‍ വാഹനങ്ങളുടെ പ്രവര്‍ത്തന ചെലവും ഉള്‍പ്പെടുത്തുന്നുണ്ട്.

നിലവിലെ ടോള്‍ ഘടനയേയും പുതിയ നിര്‍ദേശങ്ങളും ഉള്‍പ്പെടുന്ന നീതി ആയോഗിന്റെ നിര്‍ദേശം ഈ സാമ്പത്തിക വര്‍ഷം അവസാനത്തോടെ സര്‍ക്കാരിന് സമര്‍പ്പിക്കും.

X
Top