തരംഗമായി വിന്‍റേജ് കാറുകള്‍വെഡിംഗ് ആന്‍ഡ് മൈസ് ടൂറിസം; കേരളത്തെ കാത്തിരിക്കുന്നത് ഒരു ലക്ഷം കോടി രൂപയുടെ അവസരംഇന്ത്യയ്‌ക്കെതിരെ അധിക താരിഫ് ചുമത്തില്ലെന്ന സൂചന നല്‍കി ട്രംപ്റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി കുത്തനെ ഉയര്‍ന്നുജിഎസ്ടി പരിഷ്‌ക്കരണത്തിനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, നിത്യോപയോഗ ഉത്പന്നങ്ങളുടെ നികുതി കുറയും

14 ഖാരിഫ് വിളകളുടെ മിനിമം താങ്ങുവില കേന്ദ്ര സര്‍ക്കാര്‍ ഉയര്‍ത്തി

ന്യൂഡെല്‍ഹി: 2025-26 ലെ സീസണില്‍ 14 ഖാരിഫ് വിളകള്‍ക്കുള്ള മിനിമം താങ്ങുവില (എംഎസ്പി) വര്‍ധിപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സാമ്പത്തിക കാര്യ കാബിനറ്റ് കമ്മിറ്റി തീരുമാനിച്ചു.

കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പന്നങ്ങള്‍ക്ക് മെച്ചപ്പെട്ട വില നല്‍കാനുദ്ദേശിച്ചാണ് തീരുമാനം. മണ്‍സൂണ്‍ മഴയെ ആശ്രയിച്ചു കൃഷി ചെയ്യുന്ന കാര്‍ഷിക വിളകളാണ് ഖാരിഫ് വിളകള്‍.

റാഗി ക്വിന്റലിന് 596 രൂപയും പരുത്തിക്ക് 589 രൂപയും എള്ളിന് 579 രൂപയും താങ്ങുവില ഉയര്‍ത്തി. സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം, ബജ്‌റ (പേള്‍ മില്ലറ്റ്) കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പ്പാദനച്ചെലവിനെക്കാള്‍ 63% ഉയര്‍ന്ന ലാഭം ലഭിക്കും.

ചോളം, അര്‍ഹര്‍ പരിപ്പ് എന്നിവ കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്ക് 59% വീതവും ഉഴുന്ന് കര്‍ഷകര്‍ക്ക് 53 ശതമാനവും കൂടുതല്‍ ലാഭം ലഭിക്കും. മറ്റെല്ലാ വിളകള്‍ക്കും പ്രതീക്ഷിക്കുന്ന നേട്ടം ഏകദേശം 50% ആണ്.

2025-26 സീസണിലെ എംഎസ്പി 2018-19 കേന്ദ്ര ബജറ്റ് പ്രഖ്യാപനത്തിന് അനുസൃതമായാണ് നിശ്ചയിച്ചിരിക്കുന്നത്. ബജറ്റ് പ്രഖ്യാപനം പ്രകാരം കുറഞ്ഞ താങ്ങുവില ഇന്ത്യയിലുടനീളമുള്ള ശരാശരി ഉല്‍പ്പാദനച്ചെലവിന്റെ 1.5 ഇരട്ടിയെങ്കിലും ആയിരിക്കണം. കര്‍ഷകര്‍ക്ക് കൃഷിക്ക് ചെലവഴിക്കുന്നതിനേക്കാള്‍ കുറഞ്ഞത് 50% കൂടുതല്‍ വരുമാനം ലഭിക്കുമെന്ന് ഉറപ്പാക്കുന്ന നയമാണിത്.

സമീപ വര്‍ഷങ്ങളില്‍ ധാന്യങ്ങള്‍ ഒഴികെയുള്ള വിളകള്‍ കൃഷി ചെയ്യാന്‍ സര്‍ക്കാര്‍ കര്‍ഷകരെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. ഇതില്‍ പയര്‍വര്‍ഗ്ഗങ്ങള്‍, എണ്ണക്കുരുക്കള്‍, മില്ലറ്റുകള്‍ എന്നിവ ഉള്‍പ്പെടുന്നു.

കൂടുതല്‍ വൈവിധ്യമാര്‍ന്ന, പോഷകസമൃദ്ധമായ ചെറുധാന്യങ്ങളുടെ കൃഷിയിലേക്ക് നീങ്ങാന്‍ കര്‍ഷകരെ സഹായിക്കുന്നതിന് ഈ വിളകള്‍ക്ക് സര്‍ക്കാര്‍ ഉയര്‍ന്ന എംഎസ്പി വാഗ്ദാനം ചെയ്യുന്നു.

കഴിഞ്ഞ 10 വര്‍ഷത്തിനിടെ സര്‍ക്കാരിന്റെ ധാന്യ സംഭരണം കാര്യമായി ഉയര്‍ന്നിട്ടുണ്ട്. 2014-15 നും 2024-25 നും ഇടയില്‍ 7608 ലക്ഷം മെട്രിക് ടണ്‍ (എല്‍എംടി) നെല്ല് സംഭരിച്ചെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.

2004-05 മുതല്‍ 2013-14 വരെ നെല്ല് സംഭരണം 4590 എല്‍എംടി മാത്രമായിരുന്നു.2004-05 മുതല്‍ 2013-14 വരെയുള്ള 10 വര്‍ഷങ്ങളില്‍ 4679 എല്‍എംടി ഖാരിഫ് വിളകളാണ് സംഭരിച്ചത്. ഇത് 2014-15 മുതല്‍ 2024-25 വരെയുള്ള ദശകത്തില്‍ 7871 എല്‍എംടി ആയി ഉയര്‍ന്നു.

X
Top