ജിഎസ്ടി കൗണ്‍സില്‍ യോഗം ഒക്ടോബര്‍ 7ന് ◆ ഒക്ടോബർ 1 മുതൽ ഗൃഹോപകരണങ്ങളുടെ വില വർധിക്കുന്നു ◆ ഉല്‍പ്പാദന മേഖല ഏഴ് മാസത്തെ ഉയരത്തില്‍ ◆ യുപിഐ ഫീസ് നികുതിയോ സെസ്സോ അല്ലെന്ന് മന്ത്രി നിർമല സീതാരാമൻ; ഉപഭോക്താക്കൾ ഭാരം ഏറ്റെടുക്കേണ്ടതില്ല ◆ ഇന്ത്യയുടെ സ്വർണ വാങ്ങലിൽ 58% ഇടിവ് ◆

ബിഐഎസ് മാര്‍ക്കില്ലാത്ത കളിപാട്ടങ്ങള്‍ പിടിച്ചെടുത്ത് കേന്ദ്രം, ഓണ്‍ലൈന്‍ റീട്ടെയ്‌ലര്‍മാര്‍ക്ക് നോട്ടീസ്

ന്യൂഡല്‍ഹി: ബിഐഎസ് മാര്‍ക്കില്ലാത്ത 18,600 കളിപ്പാട്ടങ്ങള്‍ കേന്ദ്രം പിടിച്ചെടുത്തു. ഹാംലീസും ആര്‍ച്ചീസും ഉള്‍പ്പെടെയുള്ള പ്രമുഖ റീട്ടെയില്‍ സ്റ്റോറുകളുടെ കളിപ്പാട്ടങ്ങളും പിടിച്ചെടുത്തവയില്‍ പെടുന്നു.ആമസോണ്‍,ഫ്‌ലിപ്പ്കാര്‍ട്ട്,സ്‌നാപ്ഡീല്‍ തുടങ്ങിയ പ്രമുഖ ഓണ്‍ലൈന്‍ റീട്ടെയ്‌ലര്‍മാര്‍ ഇത്തരം കളിപാട്ടങ്ങള്‍ വില്‍ക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.

ഇവര്‍ക്ക് നോട്ടീസയക്കാനും കേന്ദ്രം തയ്യാറായി. 2020 വാണിജ്യ വ്യവസായ മന്ത്രാലയം ടോയ്സ് (ക്വാളിറ്റി കണ്‍ട്രോള്‍) ഓര്‍ഡര്‍ പ്രകാരമാണ് നടപടി. ഇത് പ്രകാരം എല്ലാ കളിപ്പാട്ട നിര്‍മ്മാതാക്കളും ബിഐഎസ് ലൈസന്‍സ് എടുക്കേണ്ടതുണ്ട്.

വിലകുറഞ്ഞ ഗുണനിലവാരമുള്ള സാധനങ്ങള്‍ വിപണിയില്‍ വില്‍ക്കുന്നത് തടയാനാണ് ഇത്. 2021 ജനുവരി 1 മുതലാണ് നിയമം പ്രാബല്യത്തിലായത്. ബ്യറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് (BIS) എന്നത് ചരക്കുകളുടെ നിലവാരം നിശ്ചയിക്കല്‍, അടയാളപ്പെടുത്തല്‍, ഗുണനിലവാര സാക്ഷ്യപ്പെടുത്തല്‍ എന്നിവ നിര്‍വഹിക്കുന്ന അധികാരസമിതിയാണ്.

X
Top