യാത്രക്കാർക്ക് വലിയ ആശ്വാസവുമായി DGCA; വിമാന ടിക്കറ്റ് റീഫണ്ട് നിയമത്തിൽ സുപ്രധാന മാറ്റങ്ങൾഇന്ത്യ-യുഎസ് വ്യാപാര കരാർ: യുഎസ് ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി പീയൂഷ് ഗോയൽഇന്ത്യൻ സമ്പദ് വ്യവസ്ഥ മികച്ച വളർച്ച നേടിയെന്ന് കേന്ദ്രസർക്കാർജിസിസി–ഇന്ത്യ വ്യാപാര കരാര്‍ ചര്‍ച്ച തുടങ്ങി10 ഐടിഡിസി ഹോട്ടലുകൾ സ്വകാര്യ കമ്പനികൾക്ക്; കേരളത്തിലെ ദേശീയപാതയും ലിസ്റ്റില്‍, 16.72 ലക്ഷം കോടി സമാഹരിക്കും

സര്‍ക്കാര്‍ ആപ്പുകള്‍ ഫോണുകളില്‍ പ്രീ-ഇന്‍സ്റ്റാള്‍ ചെയ്യാന്‍ കമ്പനികളോട് നിർദേശിച്ച് കേന്ദ്രം

ർക്കാർ അനുബന്ധ ആപ്പുകള്‍ ഫോണുകളില്‍ മുൻകൂറായി ഇൻസ്റ്റാള്‍ ചെയ്യാൻ ഗൂഗിളിനോടും ആപ്പിളിനോടും മറ്റു കമ്പനികളോടും കേന്ദ്ര ഐടി മന്ത്രാലയം നിർദേശം നല്‍കിയതായി റിപ്പോർട്ട്.

കമ്പനി എക്സിക്യുട്ടീവുകള്‍ക്ക് മുന്നില്‍ കഴിഞ്ഞ മാസം ഇത്തരത്തില്‍ കേന്ദ്രം നിർദേശം അവതരിപ്പിച്ചതായി ബ്ലൂംബർഗാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

പൊതുജനക്ഷേമ സേവനങ്ങള്‍ സാങ്കേതികവിദ്യ ഉപയോഗിച്ച്‌ വിപുലപ്പെടുത്തുകയാണ് ഈ നീക്കത്തിലൂടെ കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. ഫോണുകള്‍ വിപണയിലെത്തുംമുമ്പേ സർക്കാർ അനുബന്ധ ആപ്പുകള്‍ ഫോണില്‍ ഇൻസ്റ്റാള്‍ ചെയ്യണമെന്നാണ് കേന്ദ്രത്തിന്റെ നിർദേശം.

ആപ്പിളിന്റെ ആപ്പ് സ്റ്റോർ, ഗൂഗിള്‍ പ്ലേ സ്റ്റോർ എന്നിവ പോലുള്ള അവരുടെ മാർക്കറ്റ് പ്ലേസുകളില്‍ സർക്കാരിന്റെ ആപ്പ് സ്റ്റോർ ഉള്‍പ്പെടുത്താനും ടെക് കമ്പനികളോട് അഭ്യർത്ഥിച്ചതായാണ് വിവരം.
എന്നാല്‍ ഗൂഗിളും ആപ്പിളും ഈ അഭ്യർത്ഥനകള്‍ അംഗീകരിക്കാൻ സാധ്യതയില്ലെന്നാണ് കമ്പനി വൃത്തങ്ങളെ ഉദ്ധരിച്ച്‌ ബ്ലൂംബർഗ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

നിലവില്‍ ഇന്ത്യയിലെ ആപ്പിള്‍, ഗൂഗിള്‍ സ്റ്റോറുകള്‍ വഴി സർക്കാരിന്റെ ആപ്പുകള്‍ ആളുകള്‍ക്ക് ഇൻസ്റ്റാള്‍ ചെയ്യാൻ സാധിക്കും. എന്നാല്‍ സ്റ്റോറുകള്‍ക്കുള്ളില്‍ ഈ ആപ്പുകള്‍ ഒരു GOV.in ആപ്പ് സ്യൂട്ടിലേക്ക് ബണ്ടില്‍ ചെയ്യുന്നത് കൂടുതല്‍ ഗുണം ചെയ്യുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.

റഷ്യയില്‍ 2021-ല്‍ ആപ്പിള്‍ ഇത്തരത്തില്‍ ഒരു സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. പ്രാദേശിക നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട് സർക്കാർ നിർദേശിച്ച ആപ്ലിക്കേഷനുകള്‍ ഇൻസ്റ്റാള്‍ ചെയ്യുന്നതിനുള്ള ഒരു ഓപ്ഷൻ ഇത് ഉപയോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുകയാണ് ചെയ്തിട്ടുള്ളത്.

സമാനമായ ഒരു ആപ്പ് സ്യൂട്ടാണ് കേന്ദ്ര സർക്കാരും ലക്ഷ്യമിടുന്നത്.

X
Top