മാര്‍ച്ച് ജിഎസ്ടി വരുമാനം 1.56 ലക്ഷം കോടി, എക്കാലത്തേയും ഉയര്‍ന്ന രണ്ടാമത്തെ തുകഡിസംബര്‍ പാദത്തില്‍ കേന്ദ്രസര്‍ക്കാര്‍ ബാധ്യത 150.95 ലക്ഷം കോടി രൂപഇന്ത്യ-മലേഷ്യ വ്യാപാരം ഇനി രൂപയില്‍ തീര്‍പ്പാക്കാംപ്രതിരോധ കയറ്റുമതി റെക്കോര്‍ഡ് ഉയരത്തില്‍ – മന്ത്രി രാജ്‌നാഥ് സിംഗ്ഏപ്രില്‍-ഫെബ്രുവരി കാലയളവിലെ ധനകമ്മി 14.54 ലക്ഷം കോടി രൂപ, ബജറ്റ് ലക്ഷ്യത്തിന്റെ 83 ശതമാനം

കയറ്റുമതി വർധിപ്പിക്കുന്നതിനായി 800 കോടി രൂപയുടെ നിക്ഷേപമിറക്കുമെന്ന് സിയറ്റ്

ചെന്നൈ: യൂറോപ്പ്, യുഎസ് തുടങ്ങിയ ആഗോള വിപണികളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ചെന്നൈ പ്ലാന്റിലെ ശേഷി ഇരട്ടിയോളം വർധിപ്പിക്കുന്നതിനായി അടുത്ത 9-12 മാസത്തിനുള്ളിൽ 700-800 കോടി രൂപ കൂടി നിക്ഷേപിക്കാൻ ടയർ കമ്പനിയായ സിയറ്റ് പദ്ധതിയിടുന്നു. ചെന്നൈ പ്ലാന്റ് ആഗോള ആവശ്യങ്ങൾ നിറവേറ്റുന്നതിനായി നിലവിൽ പ്രതിദിനം 13,000-14,000 ടയറുകൾ ഉത്പാദിപ്പിക്കുന്നുണ്ടെന്നും എന്നാൽ, അടുത്ത 12 മാസത്തിനുള്ളിൽ ഇത് പ്രതിദിനം 30,000 ടയറുകളായി ഉയർത്താൻ തങ്ങൾ പദ്ധതിയിടുന്നതായും സിയറ്റ് അറിയിച്ചു. കമ്പനി ഇതുവരെ ചെന്നൈ പ്ലാന്റിൽ ഏകദേശം 1,400-1,500 കോടി രൂപ നിക്ഷേപിച്ചിട്ടുണ്ട്. ചെന്നൈ പ്ലാന്റ് ആഭ്യന്തര, കയറ്റുമതി വിപണികൾക്കായി കാർ, മോട്ടോർ സൈക്കിൾ എന്നിവയ്ക്കുള്ള ടയറുകൾ നിർമ്മിക്കുന്നതായി കമ്പനി അറിയിച്ചു.
സിയറ്റിന്റെ ആഗോള മുന്നേറ്റത്തിന്റെ ഭാഗമാണ് ഈ പുതിയ നിക്ഷേപമെന്നും, കഴിഞ്ഞ വർഷം യൂറോപ്യൻ ഡിമാൻഡ് 50% കുതിച്ചുയർന്നതായും കമ്പനി അറിയിച്ചു. ഓസ്‌ട്രേലിയ, സൗത്ത് ഈസ്റ്റ് ഏഷ്യ, ആഫ്രിക്ക, മിഡിൽ ഈസ്റ്റ്, ലാറ്റിൻ അമേരിക്ക, യൂറോപ്പ് തുടങ്ങി 80 രാജ്യങ്ങളിലേക്ക് നിലവിൽ സിയറ്റ് തങ്ങളുടെ ഉത്പന്നം കയറ്റുമതി ചെയ്യുന്നു. നിലവിൽ ബ്രസീൽ, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക എന്നിവയാണ് തങ്ങളുടെ വലിയ വിപണികളെന്നും, എന്നാൽ ഭാവിയിലെ വളർച്ചയ്ക്കായി യൂറോപ്പിലും യുഎസിലും തങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നതായി കമ്പനി പറഞ്ഞു. മഹാരാഷ്ട്രയിലെ സിയറ്റിന്റെ പുതിയ പ്ലാന്റും ജൂലൈ മാസത്തോടെ പ്രതിദിനം 50 MT മുതൽ 80 MT വരെ ഉൽപ്പാദനം വർധിപ്പിക്കാൻ പദ്ധതിയിടുന്നു.

X
Top