അമേരിക്കയിലേക്കുള്ള ഇന്ത്യൻ കയറ്റുമതിയില്‍ ഇടിവ്മൊബൈൽ നിരക്കുകൾ 15% വരെ വർധിക്കാൻ സാധ്യതയെന്ന് റിപ്പോർട്ട്കേരളത്തിൽ വൻ നിക്ഷേപത്തിന് ടാറ്റ ഗ്രൂപ്പ്; ₹10,000 കോടിയുടെ കപ്പൽ നിർമാണ പദ്ധതി പരിഗണനയിൽപ്രതിസന്ധിയില്‍ നട്ടംതിരിഞ്ഞ് കേരളത്തിലെ ചെറുകിട വ്യവസായികള്‍62,500 കോടിയുടെ മൊബൈൽ ഫോൺ നിർമ്മാണ പദ്ധതിക്ക് അംഗീകാരം

ആഭ്യന്തര വിദേശ കറന്‍സി ഇടപാടുകള്‍ യു.എസ് ബാങ്കിംഗ് സംവിധാനത്തിലൂടെ, ആര്‍ബിഐ ഇടപെടണമെന്ന് ആവശ്യം

മുംബൈ: വിദേശ കറന്‍സി ഇടപാടുകള്‍ യുഎസ് ബാങ്കിംഗ് സംവിധാനത്തിലേയ്ക്ക്‌ തിരിച്ചുവിടുകയാണെന്നും ഇതിനെതിരെ ആര്‍ബിഐ (റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ) നടപടിയെടുക്കണമെന്നും ആവശ്യം. ഫീസ് ഒഴിവാക്കാനും വിദേശ കറന്‍സി ലാഭിക്കാനുമാണ് നടപടി. ഇക്കാര്യത്തില്‍ ആര്‍ബിഐ ഇടപെടല്‍ ആവശ്യപ്പെട്ടിരിക്കുന്നത് കണ്‍സള്‍ട്ടിംഗ് എഞ്ചിനിയേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (സിഇഎഐ)യാണ്.

നിലവില്‍ രാജ്യത്തെ യുഎസ് ഡോളര്‍ ഇടപാടുകള്‍ക്ക് ഫീസുണ്ട്. അമേരിക്കന്‍ ബാങ്കിംഗ് സംവിധാനത്തിലൂടെ ഇടപാടുകള്‍ നടത്തുമ്പോള്‍ രാജ്യത്തിന് ഗണ്യമായ പണം നഷ്ടപ്പെടുന്നു.

ഇടപാട് ചെലവുകള്‍ അമേരിക്കയിലേയ്ക്ക് പോകുന്നതാണ് കാരണം,കെ.കെ. കപില, മുന്‍ പ്രസിഡന്റ്, കണ്‍സള്‍ട്ടിംഗ് എഞ്ചിനീയേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (സിഇഎഐ) പറഞ്ഞു.

അഭ്യന്തര ഇടപാടുകള്‍ യു.എസ് വഴി നടത്താന് അനുവദിക്കരുത്. ഇതിന് കരാറുകളില്‍ ഭേദഗതി ആവശ്യമാണെങ്കില്‍ അത് യുക്തിസഹമായി നടത്തണം.

X
Top