ജിഎസ്ടി പരിഷ്‌ക്കരണം ധനക്കമ്മി ലക്ഷ്യം കൈവരിക്കുന്നതില്‍ നിന്നും കേന്ദ്രസര്‍ക്കാറിനെ തടയില്ല-റിപ്പോര്‍ട്ട്‌യുഎസിലേയ്ക്കുള്ള ഇന്ത്യയുടെ കയറ്റുമതിയില്‍ വര്‍ദ്ധനഎസ്ആന്റ്പിയുടെ റേറ്റിംഗ് വര്‍ദ്ധന കുറഞ്ഞ നിരക്കില്‍ വായ്പയെടുക്കാന്‍ രാജ്യത്തെ സഹായിക്കും100 കാര്‍ഷിക ജില്ലകളെ ശാക്തീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍, 24,000 കോടി രൂപ വകയിരുത്തുംജിഎസ്ടി പരിഷ്‌ക്കരണം: പത്തിലൊന്ന് നിത്യോപയോഗ വസ്തുക്കളുടെ വില കുറയും

ഉയര്‍ന്ന പ്രീമിയം ലൈഫ് ഇന്‍ഷൂറന്‍സ് പോളിസികള്‍ക്കുള്ള ഇളവുകള്‍ സിബിഡിടി ഭേദഗതി ചെയ്തു

ന്യൂഡല്‍ഹി:  5 ലക്ഷം രൂപയില്‍ കൂടുതലുള്ള പ്രീമിയമുള്ള ലൈഫ് ഇന്‍ഷുറന്‍സ് പോളിസികളില്‍ നിന്നുള്ള വരുമാനം കണക്കാക്കുന്നതിന് ആദായനികുതി വകുപ്പ് പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശം അവതരിപ്പിച്ചു. ബോണസ് ഉള്‍പ്പെടെ ലൈഫ് ഇന്‍ഷുറന്‍സ് പോളിസികളില്‍ നിന്ന് ലഭിച്ച ചില തുകകള്‍ക്ക് സെക്ഷന്‍ 10 നേരത്തെ ഇളവുകള്‍ നല്‍കിയിരുന്നു. പുതിയ ഭേദഗതി പ്രകാരം, 2023 ഏപ്രില്‍ 1 മുതല്‍ ഈ ഇളവുകള്‍ ബാധകമാകില്ല.

2023 ഏപ്രില്‍ ഒന്നിനോ അതിനുശേഷമോ നല്‍കിയ യൂണിറ്റ് ലിങ്ക്ഡ് ഇന്‍ഷുറന്‍സ് പോളിസി ഒഴികെയുള്ള ലൈഫ് ഇന്‍ഷുറന്‍സ് പോളിസിക്ക് കീഴില്‍ ലഭിക്കുന്ന തുക, അത്തരം പോളിസിയുടെ  അടയ്‌ക്കേണ്ട പ്രീമിയം തുക 5,00,000 രൂപയില്‍ കൂടുതലാണെങ്കില്‍ നിബന്ധന പ്രകാരം ഒഴിവാക്കില്ല, സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സ് (സിബിഡിടി) സര്‍ക്കുലറില്‍ പറഞ്ഞു.

കൂടാതെ, 2023 ഏപ്രില്‍ നാലിനോ അതിനുശേഷമോ നല്‍കിയ യൂണിറ്റ് ലിങ്ക്ഡ് ഇന്‍ഷുറന്‍സ് പോളിസി ഒഴികെയുള്ള ഒന്നിലധികം ലൈഫ് ഇന്‍ഷുറന്‍സ് പോളിസികള്‍ക്ക് പ്രീമിയം അടയ്ക്കുകയാണെങ്കില്‍,  മുന്‍ വര്‍ഷങ്ങളിലെ മൊത്തം പ്രീമിയം 5,00,000 രൂപയില്‍ കവിയാത്ത പോളിസികള്‍ക്ക് മാത്രമേ ഈ നിബന്ധന പ്രകാരമുള്ള ഇളവ് ലഭ്യമാകൂ. എന്നാല്‍, ഒരു വ്യക്തിയുടെ മരണത്തില്‍ ഏതെങ്കിലും തുക ലഭിച്ചാല്‍ ഈ വ്യവസ്ഥകള്‍ ബാധകമല്ല.

X
Top