നിക്ഷേപത്തട്ടിപ്പിന് കേന്ദ്ര ധനമന്ത്രിയുടെ വ്യാജ എഐ വീഡിയോ; ജാഗ്രത വേണമെന്ന് സൈബർ പോലീസ്ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ വ്യവസായ രംഗത്ത് വലിയ മുന്നേറ്റം സാധ്യമായി;പി രാജീവ്അടിസ്ഥാന സൗകര്യ പദ്ധതികള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി 20,000 കോടി രൂപയുടെ ഗ്യാരണ്ടി ഫണ്ട്ഇന്ത്യയില്‍ നിക്ഷേപം ഇരട്ടിയാക്കാന്‍ ലോകബാങ്കിന്റെ സ്വകാര്യമേഖല വിഭാഗം ഐഎഫ്‌സി, 2030 ഓടെ 10 ബില്യണ്‍ ഡോളര്‍ ലക്ഷ്യംമൊത്തവില സൂചിക പണപ്പെരുപ്പം 0.52 ശതമാനമായി ഉയര്‍ന്നു

ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടം നേടി ‘കാര്‍ക്കളം’

കൊച്ചി: ഓണാഘോഷങ്ങളുടെ ഭാഗമായി ഇലക്ട്രിക് കാറുകള്‍ കൊണ്ട് ഒരുക്കിയ പൂക്കളം ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടം നേടി. കൊച്ചിയിലെ ഗ്രാന്‍ഡ് ഹയാത്ത് ബോള്‍ഗാട്ടിയില്‍ നടന്ന പരിപാടിയില്‍ എംജിയുടെ 306 ഇലക്ട്രിക് വാഹനങ്ങളാണ് ‘കാര്‍ക്കളം’ ഒരുക്കാന്‍ ഉപയോഗിച്ചത്. സംസ്ഥാനത്തുടനീളമുള്ള ഡീലര്‍മാരുടെയും ഉപഭോക്താക്കളുടെയും എംജിയിലെ ജീവനക്കാരുടെയും സഹകരണത്തോടെയാണ്  കാര്‍ക്കളം ഒരുക്കിയത്. ഓണാഘോഷങ്ങളുടെ ഭാഗമായാണ് ജെഎസ്ഡബ്ല്യു എംജി മോട്ടോര്‍സ് പരിപാടി നടത്തിയത്. ഓണാഘോഷങ്ങളുടെ ഭാഗമായി നിരവധി ആനുകൂല്യങ്ങളും എംജി പ്രഖ്യാപിച്ചിട്ടുണ്ട്.

ആകര്‍ഷകമായ ക്യാഷ് കിഴിവുകള്‍, എക്‌സ്‌ചേഞ്ച് ബോണസുകള്‍, എംജി ഹെക്ടര്‍, ഗ്ലോസ്റ്റര്‍, ആസ്റ്റര്‍, കോമറ്റ്, ഇസഡ്എസ് ഇവി തുടങ്ങിയ മോഡലുകള്‍ക്കായി പ്രത്യേക ഫിനാന്‍സ് സൗകര്യങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. കേരളത്തില്‍ നിന്ന് തങ്ങള്‍ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും എംജിയുടെ എല്ലാ ഉപഭോക്താക്കള്‍ക്കും പങ്കാളികള്‍ക്കും സന്തോഷകരവും സമൃദ്ധവുമായ ഓണം ആശംസിക്കുന്നതായും മാര്‍ക്കറ്റിംഗ് മേധാവി ഉദിത് മല്‍ഹോത്ര പറഞ്ഞു.

X
Top