ദീപാവലി: ആഭ്യന്തര റൂട്ടുകളില്‍ വിമാന നിരക്ക് കുറയുന്നുഇന്ത്യ-യുഎഇ ഭക്ഷ്യ ഇടനാഴി വരുന്നു; 10000 കോടി ഡോളര്‍ വരെ നിക്ഷേപിക്കുന്ന പദ്ധതികേന്ദ്ര സർക്കാരിന്റെ നികുതി വരുമാനം കുതിച്ചുയരുന്നു; ആദായ നികുതി വഴി മാത്രം ഖജനാവിലെത്തിയത് 6 ലക്ഷം കോടിരാജ്യത്തെ വ്യാവസായിക ഉത്പാദനത്തിൽ ഇടിവ്റെക്കോർഡ് തക‌ർത്ത് മ്യൂച്വൽഫണ്ടിലെ മലയാളി നിക്ഷേപം; കഴിഞ്ഞമാസം 2,​930.64 കോടി രൂപയുടെ വർധന

ആരോഗ്യരംഗത്തെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക്‌ കാരിത്താസ്‌ ആശുപത്രിക്ക്‌ അംഗീകാരം

കോട്ടയം: ആരോഗ്യരംഗത്തെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക്‌ അക്രഡിറ്റേഷന്‍ നല്‍കുന്ന ക്വാളിറ്റി കൗണ്‍സില്‍ ഓഫ്‌ ഇന്ത്യയുടെ ബോര്‍ഡായ എന്‍.എ.ബി.എച്ചിന്റെ ചാമ്പ്യന്‍സ്‌ ഓഫ്‌ എന്‍.എ.ബി.എച്ച്‌. ഡിജിറ്റല്‍ ഹെല്‍ത്ത്‌ സ്‌റ്റാന്‍ഡേര്‍ഡും, എന്‍.എ.ബി.എച്ച്‌. ഇന്‍ എമര്‍ജന്‍സി മെഡിസിന്‍ അക്രഡിറ്റേഷനും സ്വന്തമാക്കി കാരിത്താസ്‌ ആശുപത്രി.

ആരോഗ്യ സംരക്ഷണ പ്രക്രിയകളില്‍ ഡിജിറ്റല്‍ സാങ്കേതികവിദ്യകള്‍ ഫലപ്രദമായി ഉപയോഗിക്കുന്ന ആശുപത്രിക്കാണ്‌ ഇൗ അംഗീകാരം നല്‍കുന്നത്‌.

ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ എന്‍.എ.ബി.എച്ച്‌. സി.ഇ.ഒ. ഡോ. അതുല്‍ മോഹന്‍ കൊച്ചാറില്‍നിന്ന്‌ കാരിത്താസ്‌ ഹോസ്‌പിറ്റല്‍ ഡയറക്‌ടര്‍ റവ. ഡോ. ബിനു കുന്നത്ത്‌, ഡോ. അജിത്ത്‌ വേണുഗോപാല്‍, ഐ ടി ഹെഡ്‌ ഇ.എസ്‌. വിനോദ്‌കുമാര്‍ എന്നിവര്‍ ഉപഹാരം ഏറ്റുവാങ്ങി.

നാല്‍പ്പത്തിമൂന്നിലധികം പ്രധാന വിഭാഗങ്ങളിലായി മുന്നൂറിലധികം ഡോക്‌ടര്‍മാരും, മൂവായിരത്തിലധികം സ്‌റ്റാഫുകളുമാണ്‌ കാരിത്താസിലുള്ളത്‌.

വര്‍ഷത്തില്‍ ഏഴ്‌ ലക്ഷത്തിലധികം രോഗികള്‍ സേവനങ്ങള്‍ക്കായി വന്നെത്തുന്ന കാരിത്താസ്‌ ആശുപത്രി ഇന്ന്‌ കേരളത്തിലെ തന്നെ ഏറ്റവും വലിയ ആരോഗ്യ സേവന കേന്ദ്രങ്ങളില്‍ ഒന്നാണ്‌.

എന്‍.എ.ബി.എച്ച്‌. ഹോസ്‌പിറ്റല്‍ അക്രഡിറ്റേഷന്‍, എന്‍.എ.ബി.എച്ച്‌. ലാബ്‌ അക്രഡിറ്റേഷന്‍, എന്‍.എ.ബി.എച്ച്‌. നഴ്‌സിങ്‌ സര്‍വീസ്‌ അക്രഡിറ്റേഷന്‍, ഗ്രേറ്റ്‌ േസ്‌ ടു വര്‍ക്ക്‌ സര്‍ട്ടിഫിക്കറ്റ്‌, മദര്‍ ആന്‍ഡ്‌ ചൈല്‍ഡ്‌ ഫ്രണ്ട്‌ലി ഹോസ്‌പിറ്റല്‍ അക്രഡിറ്റേഷന്‍ തുടങ്ങിയ അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്‌.

ആറു പതിറ്റാണ്ടിലധികമായി തെക്കന്‍ കേരളത്തിലെ ആരോഗ്യ പരിപാലനമേഖലയില്‍ വലിയ സംഭാവനകള്‍ നല്‍കിക്കൊണ്ടിരിക്കുന്ന കാരിത്താസ്‌ ആശുപത്രിയുടെ ഉൗര്‍ജസ്വലമായ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഇൗ അംഗീകാരം കൂടുതല്‍ കരുത്താകുമെന്ന്‌ കാരിത്താസ്‌ ഹോസ്‌പിറ്റല്‍ ഡയറക്‌ടര്‍ റവ. ഫാ. ഡോ ബിനു കുന്നത്ത്‌ അഭിപ്രായപ്പെട്ടു.

X
Top