
മുംബൈ: ധനകാര്യ സ്ഥാപനങ്ങൾക്കുള്ള കൺസൾട്ടൻസി സേവനങ്ങളിൽ വൈദഗ്ധ്യം നേടിയ യുകെ ആസ്ഥാനമായുള്ള ക്വാർസസിനെ ഏറ്റെടുത്ത് ടെക് പ്രമുഖരായ ക്യാപ്‌ജെമിനി. ഇടപാടിലെ സാമ്പത്തിക വിശദാംശങ്ങൾ കമ്പനി വെളിപ്പെടുത്തിയിട്ടില്ല.
ക്വാർസസിന്റെ പ്രത്യേക വ്യവസായ ശ്രദ്ധയും വൈദഗ്ധ്യവും, ക്യാപിറ്റൽ മാർക്കറ്റ് ഉപഭോക്താക്കളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിന് മാത്രമല്ല, ട്രേഡിംഗ് ലൈഫ് സൈക്കിളിലുടനീളം തന്ത്രപരവും കാര്യക്ഷമവുമായ പ്രവർത്തനങ്ങളുടെ ആവശ്യകതയെ അഭിസംബോധന ചെയ്യുന്നതിൽ ക്യാപ്‌ജെമിനിയെ സഹായിക്കുമെന്ന് കമ്പനി പറഞ്ഞു.
ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ക്വാർസസ് റെഗുലേറ്ററി റിപ്പോർട്ടിംഗ്, ഫിനാൻഷ്യൽ മാർക്കറ്റ് ഇൻഫ്രാസ്ട്രക്ചർ, സെക്യൂരിറ്റീസ് പ്രോസസ്സിംഗ് എന്നിവയിൽ ഉപഭോക്താക്കളെ പിന്തുണയ്ക്കുന്നതിനായി അവരുടെ പോസ്റ്റ്-ട്രേഡ് ക്യാപിറ്റൽ മാർക്കറ്റ് അറിവും ഡെലിവറി കഴിവുകളും പ്രയോജനപ്പെടുത്തുന്നു.
ധനകാര്യ സ്ഥാപനങ്ങൾക്കായുള്ള മൂലധന വിപണി സേവനങ്ങൾ ശക്തിപ്പെടുത്തുന്നതിന് ക്വാർസസിന്റെ ഏറ്റെടുക്കൽ കമ്പനിയെ സഹായിക്കുമെന്ന് ക്യാപ്‌ജെമിനിയുടെ ഫിനാൻഷ്യൽ സർവീസസ് ബിസിനസ് സിഇഒ അനിർബൻ ബോസ് പറഞ്ഞു. പാരീസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു മൾട്ടിനാഷണൽ ഇൻഫർമേഷൻ ടെക്നോളജി (ഐടി) സേവന- കൺസൾട്ടിംഗ് കമ്പനിയാണ് ക്യാപ്ജെമിനി.