ഡോളറിനെതിരെ 9 പൈസ ഉയര്‍ന്ന് രൂപഇന്ത്യയുടെ ആഭ്യന്തര ടയർ വ്യവസായം 13 ലക്ഷം കോടിയിലെത്തുംവിഴിഞ്ഞം ഭൂഗര്‍ഭ തീവണ്ടിപ്പാതക്കുള്ള സര്‍ക്കാര്‍ അനുമതി ഉടൻപുതുനിക്ഷേപത്തിൽ വൻകുതിപ്പുമായി കേരളം; 2021-25 കാലഘട്ടത്തിൽ മാത്രം 70,916 കോടിയുടെ 
പുതിയ നിക്ഷേപംഇന്ത്യയും യുഎഇയും സാമ്പത്തിക പങ്കാളിത്തം ശക്തിപ്പെടുത്തുന്നു

6 ശതമാനം ഉയര്‍ച്ച കൈവരിച്ച് മാര്‍ക്‌സന്‍സ് ഫാര്‍മ

ന്യൂഡല്‍ഹി: ഉത്പാദനം ഇരട്ടിയാക്കുമെന്ന പ്രഖ്യാപനം മാര്‍ക്‌സന്‍സ് ഫാര്‍മയുടെ ഓഹരി വില ഉയര്‍ത്തി. 6 ശതമാനത്തോളം ഉയര്‍ന്ന് 48.65 രൂപയിലാണ് നിലവില്‍ സ്റ്റോക്കുള്ളത്. കഴിഞ്ഞ മാസം 5 ശതമാനവും 2022 ല്‍ ഇതുവരെ 3 ശതമാനവും ഓഹരി ഇടിവ് നേരിട്ടിരുന്നു.

ടെവാഫാം ഇന്ത്യയുടെ ഗോവ യൂണിറ്റ് സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തിയാണ് കമ്പനി ഉത്പാദനം കൂട്ടുന്നത്. ഇതോടെ പ്രതിവര്‍ഷം 8 ബില്യണ്‍ യൂണിറ്റാക്കി ഉത്പാദനം വര്‍ധിപ്പിക്കാനാകും. നിലവിലുള്ളതിനേക്കാള്‍ ഇരട്ടി.

എക്‌സ്‌ചേഞ്ച് ഫയലിംഗില്‍ പറയുന്നതനുസരിച്ച്, ജെല്‍ ക്യാപ്‌സ്യൂളുകള്‍, തൈലങ്ങള്‍, ഗമ്മികള്‍, ക്രീമുകള്‍ എന്നിവ നിര്‍മ്മിക്കാനും പദ്ധതിയിടുന്നുണ്ട്. നിലവിലുള്ള തൊഴില്‍ നിബന്ധനകളോടെ ടെവാഫാം ജീവനക്കാരെ നിലനിര്‍ത്തുമെന്നും കമ്പനി അറിയിക്കുന്നു.

2023 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ പ്രവര്‍ത്തന വരുമാനം 433.8 കോടി രൂപ രേഖപ്പെടുത്താന്‍ മാര്‍ക്‌സന്‍സ് ഫാര്‍മയ്ക്കായിരുന്നു. 24.3 ശതമാനത്തിന്റെ വാര്‍ഷിക വളര്‍ച്ചയാണിത്. മൊത്ത ലാഭം 17.3 ശതമാനം വര്‍ധിപ്പിച്ച് 218.9 കോടി രൂപയാക്കാനും കമ്പനിയ്ക്കായി.

മൊത്ത മാര്‍ജിന്‍ 50.5 ശതമാനമാണ്.

X
Top