8 അത്യാധുനിക യുദ്ധക്കപ്പൽ നിർമിക്കാൻ ഇന്ത്യഊർജ പ്രതിസന്ധി: എൽപിജി വിതരണത്തിൽ ആശങ്ക വേണ്ടെന്ന് ആവർത്തിച്ച് കേന്ദ്രംഅലുമിനിയം ഉത്പാദനം നിലയ്ക്കുന്നുഎണ്ണവിതരണം സാധാരണ നിലയിലാകാൻ ആറുമാസമോ അതിലധികമോ എടുത്തേക്കാമെന്ന് മുന്നറിയിപ്പ്ഹോർമുസ് കടലിടുക്ക് കടന്ന് രണ്ട് ഇന്ത്യൻ കപ്പലുകൾ; വഹിക്കുന്നത് 92,000 ടൺ എൽപിജി

കാനറ എച്ച്എസ്ബിസി ലൈഫ് ഐപിഒ സെപ്തംബര്‍-ഒക്ടോബറില്‍ നടന്നേയ്ക്കും

മുംബൈ: കാനറ എച്ച്എസ്ബിസി ലൈഫ് ഇന്‍ഷൂറന്‍സ് കമ്പനിയുടെ പ്രാരംഭ പബ്ലിക് ഓഫര്‍ സെപ്തംബര്‍-ഒക്ടോബര്‍ മാസങ്ങളില്‍ നടന്നേയ്ക്കും. സിഎന്‍ബിസി ടിവി 18 റിപ്പോര്‍ട്ട് ചെയ്തതാണിത്. ഇതിനായി ഐആര്‍ഡിഎഐ പച്ചക്കൊടി വീശിയതായി റിപ്പോര്‍ട്ട് പറയുന്നു.

16,500 കോടി വാല്വേഷനില്‍ 3875-4075 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ശ്രമിക്കുന്നത്. കാനറ ബാങ്ക് തങ്ങളുടെ ഓഹരികള്‍ വിറ്റഴിക്കുന്നതിലൂടെ 2363 കോടി രൂപയും പഞ്ചാബ് നാഷണല്‍ ബാങ്ക് 1630 കോടി രൂപയും സ്വരൂപിക്കും. ഈ വര്‍ഷമാദ്യമാണ് കമ്പനി സെബിയ്ക്ക് മുന്‍പാകെ കരട് രേഖകള്‍ സമര്‍പ്പിച്ചത്.

കമ്പനിയില്‍ കാനറ ബാങ്കിന് 51 ശതമാനവും എച്ച്എസ്ബിസി ഗ്രൂപ്പിന്റെ എച്ച്എസ്ബിസി ഇന്‍ഷൂറന്‍സ് ഹോള്‍ഡിംഗിന് 26 ശതമാനവും ഓഹരി പങ്കാളിത്തമാണുള്ളത്.

പൂര്‍ണ്ണമായും ഓഫര്‍ ഫോര്‍ സെയ്‌ലായ ഐപിഒയില്‍ കാനറ ബാങ്ക് 137.75 ദശലക്ഷം ഓഹരികളും എച്ച്എസ്ബിസി 4.75 ദശലക്ഷം ഓഹരികളും പഞ്ചാബ് നാഷണല്‍ ബാങ്ക് 95 മില്യണ്‍ ഓഹരികളും വില്‍പന നടത്തും.

2024 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനി 113 കോടി രൂപ നികുതി കഴിച്ചുള്ള ലാഭം നേടിയിരുന്നു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 24.3 ശതമാനം വര്‍ദ്ധന.

X
Top