അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

കാനറ എച്ച്‌എസ്‌ബിസി ലൈഫ്‌ ഇന്‍ഷുറന്‍സ്‌ ഐപിഒ ഒക്‌ടോബർ 10 മുതല്‍

കാനറ എച്ച്‌എസ്‌ബിസി ലൈഫ്‌ ഇന്‍ഷുറന്‍സ്‌ ലിമിറ്റഡിന്റെ ഇനീഷ്യല്‍ പബ്ലിക്‌ ഓഫര്‍ (ഐപിഒ) ഒക്‌ടോബര്‍ 10ന്‌ തുടങ്ങും. ഒക്‌ടോബര്‍ 14 വരെയാണ്‌ ഈ ഐപിഒ സബ്‌സ്‌ക്രൈബ്‌ ചെയ്യാവുന്നത്‌. ഇഷ്യു വില പ്രഖ്യാപിച്ചിട്ടില്ല. 30 ഓഹരികള്‍ ഉള്‍പ്പെട്ടതാണ്‌ ഒരു ലോട്ട്‌. ഒക്‌ടോബര്‍ 17ന്‌ ഓഹരികള്‍ എന്‍എസ്‌ഇയിലും ബിഎസ്‌ഇയിലും ലിസ്റ്റ്‌ ചെയ്യും.

പൂര്‍ണമായും ഓഫര്‍ ഫോര്‍ സെയില്‍ (ഒഎഫ്‌എസ്‌) ആണ്‌ നടത്തുന്നത്‌. ഓഫര്‍ ഫോര്‍ സെയില്‍ (ഒഎഫ്‌എസ്‌) വഴി പ്രൊമോട്ടര്‍മാരും നിലവിലുള്ള ഓഹരിയുടമകളും 23.75 കോടി ഓഹരികളാണ്‌ വില്‍ക്കുന്നത്‌. കഴിഞ്ഞയാഴ്‌ചയാണ്‌ ഐപിഒയ്‌ക്കുള്ള അനുമതി സെബിയില്‍ നിന്നും കാനറ എച്ച്‌എസ്‌ബിസി ലൈഫ്‌ ഇന്‍ഷുറന്‍സ്‌ ലിമിറ്റഡിനു ലഭിച്ചത്‌.

കാനറാ ബാങ്ക്‌, എച്ച്‌എസ്‌ബിസി ഇന്‍ഷുറന്‍സ്‌, പഞ്ചാബ്‌ നാഷണല്‍ ബാങ്ക്‌ എന്നിവയാണ്‌ കാനറ എച്ച്‌എസ്‌ബിസി ലൈഫ്‌ ഇന്‍ഷുറന്‍സ്‌ ലിമിറ്റഡിന്റെ പ്രൊമോട്ടര്‍മാര്‍. പൊതുമേഖലാ കമ്പനികള്‍ പ്രൊമോട്ടര്‍മാരായ ലൈഫ്‌ ഇന്‍ഷുറന്‍സ്‌ കമ്പനികളില്‍ ഏറ്റവും ഉയര്‍ന്ന ആസ്‌തി കൈകാര്യം ചെയ്യുന്ന മൂന്നാമത്തെ വലിയ കമ്പനിയാണ്‌ കാനറ എച്ച്‌എസ്‌ബിസി ലൈഫ്‌ ഇന്‍ഷുറന്‍സ്‌. ഇന്‍ഷുറന്‍സ്‌ കവറേജില്‍ രണ്ടാമതും. 2007ലാണ്‌ കമ്പനി സ്ഥാപിതമായത്‌.

X
Top