ഓഹരി വില്‍പ്പനയില്‍ ഖജനാവ് നിറച്ച്‌ കേന്ദ്രസർക്കാർറെക്കാഡ് ഉയരത്തിൽ വിദേശ നാണയ ശേഖരംആഗോള നിക്ഷേപകരെ ഇന്ത്യയിലേക്ക് ക്ഷണിച്ച് ധനമന്ത്രി നിർമല സീതാരാമൻകുടുംബ ബജറ്റിന് തിരിച്ചടിയായി സവാള വില കുതിച്ചുയരുന്നു; കരിഞ്ചന്തയും പൂഴ്ത്തിവെപ്പുമാണ് കാര്യമെന്ന് കേന്ദ്ര സർക്കാർസ്വർണ ഇറക്കുമതി തീരുവ കുറച്ചേക്കും; 15 ശതമാനത്തിൽ നിന്ന് 6 ശതമാനമാക്കാൻ കേന്ദ്രം ആലോചിക്കുന്നു

ഓഹരി വിഭജനം പരിഗണിക്കാന്‍ കാനറ ബാങ്ക്

മുംബൈ: ഓഹരി വിഭജിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി കാനറ ബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡ് യോഗം ഫെബ്രുവരി 26 ന് ചേരും.

ഓഹരി വിഭജിക്കാന്‍ കമ്പനി ബോര്‍ഡ് അംഗീകാരം നല്‍കുന്നത് ആര്‍ബിഐയുടെ മുന്‍കൂര്‍ അനുമതിക്കും മറ്റ് നിയമപരമായ അംഗീകാരങ്ങള്‍ക്കും വിധേയമായിട്ടായിരിക്കും.

എക്‌സ്‌ചേഞ്ചില്‍ സമര്‍പ്പിച്ച ഫയലിംഗിലാണ് ഇക്കാര്യം ബാങ്ക് അറിയിച്ചത്. ഇതേ തുടര്‍ന്ന് കാനറ ബാങ്ക് ഓഹരി ഫെബ്രുവരി 6 ന് എന്‍എസ്ഇയില്‍ വ്യാപാരത്തിനിടെ അഞ്ച് ശതമാനം മുന്നേറി 52 ആഴ്ചയിലെ ഉയര്‍ന്ന നിലയായ 548 രൂപയിലെത്തി.

2023-24 സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ കാനറ ബാങ്കിന്റെ ലാഭം 29 ശതമാനം വര്‍ധിച്ച് 3,656 കോടി രൂപയിലെത്തിയിരുന്നു.

മുന്‍ വര്‍ഷം ഇതേ പാദത്തില്‍ ബാങ്ക് അറ്റാദായം നേടിയത് 2,832 കോടി രൂപയായിരുന്നു.
2024 ജനുവരിയില്‍ കാനറ ബാങ്ക് ഓഹരികള്‍ ഇതുവരെ ഉയര്‍ന്നത് 18 ശതമാനമാണ്.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 77 ശതമാനവും ഉയര്‍ന്നു.

X
Top