യുഎഇ-ഇന്ത്യ സ്വർണ്ണ ഇറക്കുമതി അനിശ്ചിതത്വത്തിൽ; ഇറക്കുമതി കുറയ്ക്കാനുള്ള കേന്ദ്രസർക്കാർ നീക്കമെന്നും സംശയംലോക കളിപ്പാട്ട വിപണി പിടിക്കാന്‍ പ്രത്യേക പദ്ധതിയുമായി കേന്ദ്രംതുരുമ്പെടുക്കൽ മൂലം ഇന്ത്യയ്ക്ക് പ്രതിവര്‍ഷ നഷ്ടം 14 ലക്ഷം കോടി രൂപഇന്ത്യൻ വിവാഹങ്ങളിൽ വിപ്ലവകരമായ മാറ്റം; 2028 ഓടെ മൂന്നിലൊന്നും ഡെസ്റ്റിനേഷൻ വിവാഹങ്ങളാകുമെന്ന് റിപ്പോർട്ടുകൾഇന്ത്യയിലും പ്ലാസ്റ്റിക് നോട്ടുകൾ വരുന്നു; 10, 20 പോളിമർ കറൻസികൾക്ക് കേന്ദ്രത്തിന്റെ അനുമതി, ട്രയൽ ഉടൻ ആരംഭിക്കും

കനറാ ബാങ്ക് ഡെബിറ്റ് കാര്‍ഡ് പരിധി വര്‍ധിപ്പിച്ചു

കാനറാ ബാങ്ക് ഡെബിറ്റ് കാര്‍ഡിന്റെ പ്രതിദിന ഇടപാടുകളുടെ പരിധി വര്‍ധിപ്പിച്ചു. എടിഎമ്മില്‍ നിന്നും പണം പിന്‍വലിക്കല്‍, പോയിന്റ് ഓഫ് സെയില്‍ (പിഒഎസ്), ഇ-കൊമേഴ്സ് ഇടപാടുകള്‍ എന്നിവയുടെ പ്രതിദിന പരിധിയാണ് വര്‍ധിപ്പിച്ചത്. പുതുക്കിയ പരിധി ഉടനടി പ്രാബല്യത്തില്‍ വരും.

ക്ലാസിക് ഡെബിറ്റ് കാര്‍ഡിന്റെ പണം പിന്‍വലിക്കുന്നതിനുള്ള പരിധി 40,000 രൂപയില്‍ നിന്ന് 75,000 രൂപയാക്കി. പോയിന്റ് ഓഫ് സെയില്‍ പരിധി പ്രതിദിനം 1,00,000 രൂപയില്‍ നിന്നും 2,00,000 ലക്ഷം രൂപയായും ഉയര്‍ത്തി.

എന്‍ എഫ് സി(കോണ്‍ടാക്റ്റലെസ്സ്) സംവിധാനമുള്ള കാര്‍ഡുകള്‍ക്ക് വര്‍ധന ബാധകമാകില്ല. അത്തരം കാര്‍ഡുകളുടെ പരിധി പ്രതിദിനം 25,000 രൂപയായി തുടരും. എന്‍എഫ്‌സി മുഖേന ഒറ്റ തവണ 5,000 രൂപ വീതം ദിവസം അഞ്ചു ഇടപാടുകളാണ് നടത്താന്‍ സാധിക്കുക.

കാര്‍ഡ് ഇടപാടുകളുടെ സുരക്ഷയ്ക്കായുള്ള ആര്‍ബിഐ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് കാര്‍ഡുകളുടെ ആഭ്യന്തര ഉപയോഗത്തിന് മാത്രമേ ഇത് പ്രവര്‍ത്തനക്ഷമമാക്കിയിട്ടുള്ളു.

എടിഎം, ബ്രാഞ്ച്, മൊബൈല്‍ ബാങ്കിംഗ്, ഇന്റര്‍നെറ്റ് ബാങ്കിംഗ്, ഐവിആര്‍ മുഖേന ഉപഭോക്താക്കള്‍ക്ക് കാര്‍ഡിന്റെ പരിധി സ്വിച്ച് ഓണ്‍/ഓഫ് ചെയ്ത് നിശ്ചയിക്കാനും സൗകര്യമുണ്ട്.

X
Top