പ്രധാന വ്യവസായ മേഖലകളുടെ വളര്‍ച്ച സെപ്തംബറില്‍ ഇടിഞ്ഞുമോദിയ്ക്ക് ദീപാവലി ആശംസകള്‍ നേര്‍ന്ന് ട്രംപ്, വ്യാപാരക്കരാര്‍ ചര്‍ച്ചയായിവിഴിഞ്ഞത്ത് ഷിപ് ടു ഷിപ്പ് ബങ്കറിംഗ് തുടങ്ങി അദാനിഉത്സവകാല പെയ്‌മെന്റുകളില്‍ യുപിഐ മുന്നില്‍സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും ഇന്ത്യയിലേയ്ക്കുള്ള എണ്ണവിതരണം തുടരുന്നു: റഷ്യന്‍ വിദേശകാര്യ സഹമന്ത്രി ആന്‍ഡ്രി റുഡെന്‍കോ

വോസ്‌ട്രോ അക്കൗണ്ട് തുറക്കാന്‍ എച്ച്ഡിഎഫ്‌സി ബാങ്ക്, കനറാ ബാങ്ക് എന്നിവയ്ക്ക് അനുമതി

ന്യൂഡല്‍ഹി: പ്രത്യേക ‘വോസ്‌ട്രോ അക്കൗണ്ട്’ തുറക്കാന്‍ എച്ച്ഡിഎഫ്‌സി ബാങ്ക് ലിമിറ്റഡ്, കനറാ ബാങ്ക് ലിമിറ്റഡ് എന്നിവയ്ക്ക് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) അനുമതി.

റഷ്യയുമായി രൂപയില്‍ വ്യാപാരം നടത്തുന്നതിനാണിത്. ഇതോടെ ഇത്തരത്തില്‍ അനുമതി ലഭ്യമാകുന്ന ബാങ്കുകളുടെ എണ്ണം 5 ആയി.

യൂക്കോ ബാങ്ക്, യൂണിയന്‍ ബാങ്ക്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് എന്നിവയാണ് മറ്റ് മൂന്ന് ബാങ്കുകള്‍. റുപീ ഡ്രോയിംഗ് അറേഞ്ച്‌മെന്റുകള്‍ക്ക് (ആര്‍ഡിഎ) കീഴില്‍, ഒരു പങ്കാളി രാജ്യത്തെ ബാങ്ക് പ്രത്യേക ഐഎന്‍ആര്‍ അക്കൗണ്ട് തുറക്കുന്നു.

ഇന്ത്യയും റഷ്യയും തമ്മിലുള്ള വാണിജ്യത്തിനായി രൂപയില്‍ പെയ്മന്റുകള്‍ തീര്‍ക്കുന്നതിന് വോസ്‌ട്രോ അക്കൗണ്ട് തുറക്കുന്നതിലൂടെ വഴി തെളിയും.

ഇത് ഇന്ത്യന്‍ രൂപയില്‍ അതിര്‍ത്തി കടന്നുള്ള വ്യാപാരം സുഗമമാക്കുന്നു. നേരത്തെ രണ്ട് റഷ്യന്‍ ബാങ്കുകളായ സ്‌ബെര്‍ബാങ്ക് (Sberbank), വിടിബി (VTB ) എന്നിവ ഡല്‍ഹിയിലെ അതത് ശാഖകളില്‍ പ്രത്യേക വോസ്‌ട്രോ അക്കൗണ്ട് തുറന്നിരുന്നു.

X
Top