നേരിട്ടുള്ള വിദേശ നിക്ഷേപം വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്രം, മന്ത്രാലയങ്ങള്‍ ചേര്‍ന്ന് സമിതി രൂപീകരിക്കുംജൂണ്‍ പാദത്തില്‍ ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണി വീണ്ടെടുപ്പ് നടത്തി, ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട ഉപകരണമായി ഐഫോണ്‍ 16ചൈന വളം കയറ്റുമതി നിര്‍ത്തുന്നു; ഇറക്കുമതി വൈവിദ്യവത്ക്കരണത്തിന് ഇന്ത്യഓണത്തിന് ഒരു ലക്ഷം പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കും; എംബി രാജേഷ്2019- 2025 സാമ്പത്തിക വർഷങ്ങൾക്കിടെ രാജ്യത്ത് നടന്നത് 65,000 കോടിയിലധികം ഡിജിറ്റൽ പേയ്‌മെന്റ് ഇടപാടുകൾ

ലോൺ എടുത്ത 10,000 കോടിയിലേറെയും വിനിയോഗിച്ചത് നിയമാനുസൃതമായ പ്രവർത്തനങ്ങൾക്ക് തന്നെയെന്ന് ബൈജു രവീന്ദ്രൻ

ബെംഗളൂരു: നിയമാനുസൃതമായ പ്രവർത്തനങ്ങൾക്കായാണ് 120 കോടി ഡോളർ ടേം ലോൺ ഉപയോഗിച്ചതെന്ന് ബൈജൂസ് സ്ഥാപകൻ ബൈജുരവീന്ദ്രൻ. കമ്പനിയ്‌ക്കെതിരായ വായ്പക്കാരുടെ പരാതികൾ പരിഗണിക്കാൻ യുഎസിൽ കേസുകൾ പരിഗണിക്കുന്ന കോടതി ജഡ്ജിയെ നിയോഗിച്ചിരുന്നു.

തുടർന്ന് ബൈജു രവീന്ദ്രൻ ആദ്യമായി കോടതിയിൽ ഇതു സംബന്ധിച്ച വിശദീകരണം നൽകുകയായിരുന്നു. വായ്പ എടുത്ത പണം മുഴുവൻ എന്തു ചെയ്തു എന്ന വായ്പക്കാരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു രവീന്ദ്രൻ.

യുഎസ് കമ്പനികളിൽ നിന്നാണ് 120 കോടി ഡോളർ ലോൺ നേടിയത്. ടേം ലോൺ ബിസിനസ് വിപുലീകരണത്തിനായി വിനിയോഗിക്കാൻ തീരുമാനിക്കുകയായിരുന്നു. ബിസിനസിനും ബ്രാൻഡിംഗിനുമുള്ള മൊത്തം ചെലവ് 200 മില്യൺ ഡോളറിൽ അധികം ആയിരുന്നു.

കമ്പനി ഒന്നിലധികം കമ്പനികൾ ഏറ്റെടുത്തിരുന്നു. ഏഴ് പുതിയ രാജ്യങ്ങളിൽ ഓഫീസുകൾ സ്ഥാപിച്ചതായും ബൈജു രവീന്ദ്രൻ വ്യക്തമാക്കി. യുഎസ് പാപ്പരത്വ നടപടികൾ നേരിടുന്ന യുഎസ് കോടതിയിലാണ് വിശദീകരണം.

നഷ്ടം നികത്താനും അധിക തുക വേണ്ടി വന്നു

നോർത്ത് അമേരിക്കയിലെ ബിസിനസിൽ ഉണ്ടായ നഷ്ടം നികത്തുന്നതിനായി 30 കോടി ഡോളർ ചിലവായതായും ബൈജു രവീന്ദ്രൻ വ്യക്തമാക്കി. 50-75 കോടി ഡോളർ സമാഹരിക്കാനാണ് കമ്പനി ആദ്യം ലക്ഷ്യമിട്ടിരുന്നതെന്നും എന്നാൽ കൂടുതൽ തുകക്ക് ആവശ്യമുണ്ടായിരുന്നതിനാൽ വായ്പ 120 കോടി ഡോളറായി ഉയർത്തുകയായിരുന്നെന്നും ബൈജു രവീന്ദ്രൻ പറഞ്ഞു. വായ്പയുമായി ബന്ധപ്പെട്ട എല്ലാ പ്രധാന തീരുമാനങ്ങളും നിലവിലുള്ള നിക്ഷേപകർ അംഗീകരിച്ചതാണെന്നും രവീന്ദ്രൻ പറയുന്നു.

എഡ്‌ടെക് സ്ഥാപനം തങ്ങളിൽ നിന്ന് എടുത്ത 120 കോടി ഡോളർ ടേം ലോൺ പലിശ സഹിതം തിരിച്ചടയ്ക്കണമെന്ന് യുഎസ് കമ്പനികൾ ആവശ്യപ്പെടുകായിരുന്നു. 17 മാസത്തിലേറെയായി കരാർ പ്രകാരമുള്ള തിരിച്ചടവ് തുക വൈകിയെന്ന് കമ്പനികൾ ആരോപിക്കുന്നു.

ബൈജീസിൻ്റെ പ്രൊമോട്ടർമാർ വായ്പാ തുക തട്ടിയെടുത്തെന്നും പണം ദുർവിനിയോഗം ചെയ്തെന്നുമുള്ള ആരോപണങ്ങൾ തെറ്റാണെന്നും അപകീർത്തിപരമാണെന്നും ബൈജു രവീന്ദ്രൻ പറഞ്ഞു. അതേസമയം കമ്പനികൾ ഇതിനോട് പ്രതികരിച്ചിട്ടില്ല.

സെപ്തംബർ 26ന്, ബൈജുവിൻ്റെ പാപ്പരത്വ നടപടികളുമായി ബന്ധപ്പെട്ട എല്ലാ നടപടികളും സുപ്രീം കോടതി താൽക്കാലികമായി നിർത്തിവച്ചിരുന്നു. ഈ മാസം ആദ്യം ദേശീയ കമ്പനി നിയമ അപ്പലേറ്റ് ട്രൈബ്യൂണലിൻ്റെ ചെന്നൈ ബെഞ്ചും ബൈജു രവീന്ദ്രനും വായ്പ നൽകിയ യുഎസ് കമ്പനികളും തമ്മിലുള്ള കേസ് നവംബർ ആറിലേക്ക് മാറ്റിവച്ചിരുന്നു.

X
Top