പ്രധാന വ്യവസായ മേഖലകളുടെ വളര്‍ച്ച സെപ്തംബറില്‍ ഇടിഞ്ഞുമോദിയ്ക്ക് ദീപാവലി ആശംസകള്‍ നേര്‍ന്ന് ട്രംപ്, വ്യാപാരക്കരാര്‍ ചര്‍ച്ചയായിവിഴിഞ്ഞത്ത് ഷിപ് ടു ഷിപ്പ് ബങ്കറിംഗ് തുടങ്ങി അദാനിഉത്സവകാല പെയ്‌മെന്റുകളില്‍ യുപിഐ മുന്നില്‍സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും ഇന്ത്യയിലേയ്ക്കുള്ള എണ്ണവിതരണം തുടരുന്നു: റഷ്യന്‍ വിദേശകാര്യ സഹമന്ത്രി ആന്‍ഡ്രി റുഡെന്‍കോ

തര്‍ക്കം; വായ്പ തിരിച്ചടയ്ക്കുന്നതില്‍ നിന്നും ബൈജൂസ് പിന്മാറി

ന്യൂഡല്‍ഹി: 1.2 ബില്യണ്‍ ഡോളര്‍ വായ്പയില്‍ കൂടുതല്‍ പേയ്‌മെന്റുകള്‍ നടത്തേണ്ടതില്ലെന്ന് വിദ്യാഭ്യാസ സ്റ്റാര്‍ട്ടപ്പായ ബൈജൂസ് തീരുമാനിച്ചു. വായ്പാ ദാതാക്കളുമായി ഉടലെടുത്ത തര്‍ക്കത്തെ തുടര്‍ന്നാണ് തീരുമാനം. തിങ്കളാഴ്ച നല്‍കേണ്ട 40 മില്യണ്‍ ഡോളര്‍ പലിശ ബൈജൂസ് നല്‍കിയിട്ടില്ലെന്നാണ് വിവരം.

മാത്രമല്ല ഇതുമായി ബന്ധപ്പെട്ട് ന്യൂയോര്‍ക്ക് സുപ്രീം കോടതിയില്‍ കമ്പനി പരാതി നല്‍കി. ഡെലവെയറിലും ന്യൂയോര്‍ക്കിലും ഇപ്പോള്‍ നിയമനടപടികള്‍ നടക്കുകയാണെന്നും തര്‍ക്കം കോടതി തീര്‍പ്പാക്കുന്നത് വരെ തിരിച്ചടവുകള്‍ നിര്‍ത്തിവയ്ക്കാനുമാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്.

വായ്പ പുനഃസംഘടിപ്പിക്കാന്‍ കടക്കാരുമായി ഒരു കരാര്‍ ഉണ്ടാക്കാന്‍ ബൈജൂസ് ശ്രമിച്ചിരുന്നു. എന്നാല്‍ തിരിച്ചടവ് ത്വരിതപ്പെടുത്തണമെന്ന് ആവശ്യപ്പെടുന്ന കടക്കാര്‍ ദീര്‍ഘകാല ചര്‍ച്ചകള്‍ ഉപേക്ഷിച്ചു. ഇതിനെ തുടര്‍ന്നാണ് സ്റ്റാര്‍ട്ടപ്പ് കോടതിയെ സമീപിച്ചത്.

പകര്‍ച്ചവ്യാധികാലത്ത് ഓണ്‍ലൈന്‍ ട്യൂട്ടറിംഗ് കുറഞ്ഞുവെന്നും അത് സാമ്പത്തിക സ്ഥിതിയെ ബാധിച്ചെന്നും ബൈജൂസ് പറയുന്നു. അതിനാലാണ് വായ്പ പുന: ക്രമീകരിക്കാന്‍ അവര്‍ ആവശ്യപ്പെടുന്നത്.

മലയാളിയായ ബൈജു രവീന്ദ്രന്റെ നേതൃത്വത്തിലുള്ള കമ്പനി സാമ്പത്തിക അക്കൗണ്ടുകള്‍ സമയത്ത് ഫയല്‍ ചെയ്യുന്നതില്‍ പരാജയപ്പെട്ടിരുന്നു. തുടര്‍ന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കമ്പനി ഓഫീസുകളില്‍ റെയ്ഡ് നടത്തി.

X
Top