എല്‍പിജി പ്രതിസന്ധി ടൂറിസം മേഖലയ്ക്കും തിരിച്ചടിയാകുന്നുപരുത്തി വിപണിയില്‍ റെക്കോര്‍ഡ് കുതിപ്പ്; സംഭരണം 104 ലക്ഷം ബെയ്‌ലുകള്‍ കടന്നുവിലക്കയറ്റത്തോത് ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിൽ കേരളം മൂന്നാമത്യുദ്ധത്തില്‍ ചിറകറ്റ് ആഗോള വ്യോമയാന മേഖല; ഗള്‍ഫ് വ്യോമപാതകളില്‍ കടുത്ത നിയന്ത്രണംഫെബ്രുവരിയിൽ പണപ്പെരുപ്പം ഉയർന്നു

വൈറ്റ്ഹാറ്റ് ജൂനിയര്‍ അടച്ചുപൂട്ടാനൊരുങ്ങി ബൈജൂസ്

ന്യൂഡല്‍ഹി: എഡ്‌ടെക് യൂണികോണായ ബൈജൂസ്, തങ്ങളുടെ ഏറ്റെടുക്കലുകളിലൊന്നായ വൈറ്റഹാറ്റ് ജൂനിയര്‍ അടച്ചുപൂട്ടുന്നു. കമ്പനി വൃത്തങ്ങളെ ഉദ്ദരിച്ച് ബിസിനസ് ടുഡേയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. 2023 മാര്‍ച്ചോടെ ലാഭത്തിലെത്തുക എന്ന ലക്ഷ്യമാണ് കമ്പനിയുടെ മുന്നിലുള്ളതെന്നും ചെലവ് ചുരുക്കലിന്റെ ഭാഗമായാണ് നടപടിയെന്നും റിപ്പോര്‍ട്ട് പറയുന്നു.

പ്രോഗ്രാമിംഗ്, സംഗീതം, ഗണിതശാസ്ത്രം എന്നിവ പഠിപ്പിക്കുന്ന പ്ലാറ്റ്‌ഫോമാണ് വൈറ്റ്ഹാറ്റ് ജൂനിയര്‍. 2020 ലാണ് ബൈജൂസ് ഇവരെ ഏറ്റെടുക്കുന്നത്. 300 മില്യണ്‍ ഡോളറായിരുന്നു ഇടപാട് മൂല്യം.

അഗ്രസീവ് മാര്‍ക്കറ്റിംഗിന്റെ പേരില്‍ റെഗുലേറ്റര്‍ മുന്നറിയിപ്പുകള്‍ നേരിട്ട സ്ഥാപനമാണ് വൈറ്റ്ഹാറ്റ്. മാത്രമല്ല, 2021 ല്‍ ബൈജൂസ് നഷ്ടം നേരിട്ടപ്പോള്‍ വലിയ പങ്ക് ഇവരുടെ സംഭാവനയായിരുന്നു. വൈറ്റ്ഹാറ്റൊഴികെയുള്ള തങ്ങളുടെ ഏറ്റെടുക്കലുകള്‍ മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നതെന്ന് ബൈജൂസ് സഹസ്ഥാപക ദിവ്യ ഗോകുല്‍ നാഥ് അറിയിക്കുകയും ചെയ്തു.

X
Top