പശ്ചിമേഷ്യ സംഘർഷം: ഇന്ത്യയിൽ മാത്രം മുടങ്ങിയത് 5,522 വിമാനങ്ങൾവ്യാപാര കമ്മിയിൽ വൻ വർധനഇന്ത്യയിലേക്ക് കൂടുതല്‍ എണ്ണ കപ്പലുകള്‍; പാചകവാതക പ്രതിസന്ധിയില്‍ അയവുണ്ടായേക്കുംപശ്ചിമേഷ്യന്‍ സംഘര്‍ഷം: കെട്ടിക്കിടക്കുന്നത് ഒരു ലക്ഷം കോടി രൂപയുടെ ചരക്ക്പാചകവാതക പൂഴ്ത്തിവെപ്പ് തടയാന്‍ റെയ്ഡ് ശക്തമാക്കി കേന്ദ്രം

ബോര്‍ഡില്‍ നിന്ന് രാജിവച്ച നിക്ഷേപകരുമായി ബൈജൂസ് ചര്‍ച്ച നടത്തുന്നു

ന്യൂഡല്‍ഹി: ഓഡിറ്ററുടെ രാജി സൃഷ്ടിച്ച പ്രത്യാഘാതങ്ങളുമായി പോരാടുന്നതിനിടെ ബൈജൂസ് ബോര്‍ഡ് വിട്ട നിക്ഷേപകരുമായി ചര്‍ച്ച ആരംഭിച്ചു. തീരുമാനം പുനഃപരിശോധിക്കാന്‍ മൂന്ന് ആഗോള നിക്ഷേപകരോട് ഇന്ത്യന്‍ വിദ്യാഭ്യാസ സാങ്കേതിക സ്ഥാപനം ആവശ്യപ്പെട്ടതായാണ് വിവരം.

സെക്കോയ ക്യാപിറ്റല്‍ ഇന്ത്യ, പ്രോസസ്, ചാന്‍ സക്കര്‍ബര്‍ഗ് ഇനിഷ്യേറ്റീവ് എന്നിവയുടെ പീക്ക് എക്സ്വി പാര്‍ട്ണേഴ്സിനെ പ്രതിനിധീകരിക്കുന്ന ബോര്‍ഡ് അംഗങ്ങള്‍ വ്യാഴാഴ്ചയാണ് ബൈജൂസ് വിട്ടത്.തീരുമാനം മാറ്റാന്‍ ബൈജൂസിന്റെ നേതൃത്വം ചര്‍ച്ച നടത്തുന്നുണ്ടെന്ന് വൃത്തങ്ങള്‍ റോയിട്ടേഴ്സിനോട് പറഞ്ഞു.

കമ്പനി ഓഡിറ്റര്‍മാരായിരുന്ന ഡിലോയിറ്റും വ്യാഴാഴ്ച കമ്പനിയെ കൈയ്യൊഴിഞ്ഞിരുന്നു. നിരവധി കത്തുകള്‍ എഴുതിയിട്ടും ബൈജൂസ് 2021-22 ലെ സാമ്പത്തിക പ്രസ്താവനകള്‍ അയച്ചുതന്നിട്ടില്ലെന്ന് അവര്‍ കുറ്റപ്പെടുത്തി.

സ്ഥാനമൊഴിയുന്ന ഡിലോയിറ്റിന് പകരം ബിഡിഒയെ (എംഎസ്‌കെഎ & അസോസിയേറ്റ്സ്) കമ്പനി സ്റ്റാറ്റിയൂട്ടറി ഓഡിറ്റര്‍മാരായി നിയമിച്ചിട്ടുണ്ട്.

X
Top