കേരളം കുതിക്കുന്നുവെന്ന് സാമ്പത്തിക അവലോകന റിപ്പോർട്ട്‌എട്ടാം ശമ്പള കമ്മീഷന്‍ ഉടന്‍വ്യാപാര കരാർ: കാറ്, വൈൻ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുടെ വില കുറയുംഇന്ത്യ – ഇയു വ്യാപാര കരാർ: അടിമുടി മാറാൻ ആഗോള വ്യാപാരം2026ലെ സാമ്പത്തിക സര്‍വേ നാളെ അവതരിപ്പിക്കും

ബൈജൂസില്‍ നിന്നും ബോര്‍ഡംഗങ്ങള്‍ രാജിവെച്ചതായി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: സ്ഥാപകന്‍ ബൈജു രവീന്ദ്രനുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് പ്രധാന ബോര്‍ഡംഗങ്ങള്‍ ബൈജൂസില്‍ നിന്നും രാജിവെച്ചതായി റിപ്പോര്‍ട്ട്. പീക്ക് എക്സ്വി (മുമ്പ് സെക്കോയ ക്യാപിറ്റല്‍ ഇന്ത്യ), പ്രോസസ്, ചാന്‍ സക്കര്‍ബര്‍ഗ് എന്നിവരുടെ പ്രതിനിധികള്‍ രാജിവച്ചതായി മണികണ്‍ട്രോള്‍ റിപ്പോര്‍ട്ട് ചെയ്തു.

പീക്ക് എക്സ് വി പാര്‍ട്ണേഴ്സിന്റെ ജി വി രവിശങ്കര്‍ (മുമ്പ് സെക്കോയ ക്യാപിറ്റല്‍ ഇന്ത്യ), ചാന്‍ സക്കര്‍ബര്‍ഗ് ഇനിഷ്യേറ്റീവിന്റെ വിവിയന്‍ വു, പ്രോസസിന്റെ റസ്സല്‍ ഡ്രെയ്സെന്‍സ്റ്റോക്ക്, റിജു രവീന്ദ്രന്‍, ബൈജു രവീന്ദ്രന്‍, ദിവ്യ ഗോകുല്‍നാഥ് എന്നിവര്‍ ബൈജൂസിന്റെ ഡയറക്ടര്‍ ബോര്‍ഡില്‍ അംഗങ്ങളാണ്.

അതേസമയം ബോര്‍ഡംഗങ്ങളുടെ രാജി സ്ഥാപനം ഇതുവരെ സ്വീകരിച്ചിട്ടില്ല.

X
Top