ചബഹാര്‍ തുറമുഖ പ്രവര്‍ത്തനങ്ങള്‍: ഇന്ത്യയ്ക്ക് ആറ് മാസത്തെ ഉപരോധ ഇളവ്നവീകരണ, സ്വാശ്രയത്വ ലക്ഷ്യങ്ങള്‍ ഉന്നം വച്ച്ഒരു ലക്ഷം കോടി രൂപയുടെ ഡീപ്പ്‌ടെക്ക് പദ്ധതിഐടി മേഖലയിൽ അഞ്ച് ലക്ഷം തൊഴിൽ സൃഷ്ടിക്കാൻ സർക്കാർപ്രീമിയം കോ-വർക്കിംഗ് സ്‌പേസുമായി ഇൻഫോപാർക്ഇന്ത്യയുമായുള്ള വ്യാപാര ഉടമ്പടി ഉടനെയെന്ന് ട്രംപ്

ബൈജു രവീന്ദ്രനെതിരെ നിക്ഷേപകര്‍

നേതൃസ്ഥാനത്തുള്ളവരെ പുറത്താക്കാന് നിക്ഷേപകര് ഗൂഢാലോചന നടത്തിയെന്നാരോപിച്ച് ബൈജൂസ് മാനേജുമെന്റ് രംഗത്തെത്തി. പ്രതിസന്ധി നേരിടുന്ന സമയത്ത് നിക്ഷേപകര് ബൈജു രവീന്ദ്രന് ഉള്പ്പടെയുള്ളവരെ മാറ്റാന് ശ്രമിച്ചെന്നായിരുന്നു ജീവനക്കാര്ക്കയച്ച കത്തില് കമ്പനി ആരോപിച്ചിട്ടുള്ളത്.

അതേസമയം, സിഇഒ ഉള്പ്പടെയുള്ളവരെ മാറ്റാനുള്ള അവകാശം നിക്ഷേപകര്ക്കില്ലെന്ന് മാനേജുമെന്റ് പ്രസ്താവന ഇറക്കുകയും ചെയ്തു.

കമ്പനിയുടെ സ്ഥാപകനായ ബൈജു രവീന്ദ്രനെ സിഇഒ സ്ഥാനത്തുനിന്ന് പുറത്താക്കാന്‍ ശ്രമിച്ചുവെന്നായിരുന്നു നിക്ഷേപകര്ക്കെതിരെയുള്ള പ്രധാന ആരോപണം. ഈയാഴ്ച ആദ്യം പ്രഖ്യാപിച്ച അവകാശ ഇഷ്യു ഓവര് സബ്സ്ക്രൈബ് ആയതായും മാനേജുമെന്റ് ജീവനക്കാരെ അറിയിച്ചു.

അവകാശ ഇഷ്യു ആരംഭിച്ച് മൂന്നു ദിവസങ്ങള്ക്കുള്ളില് നിര്ദ്ദിഷ്ട തുകയുടെ 100 ശതമാനത്തിലേറെയായെന്നാണ് കമ്പനി അവകാശപ്പെട്ടത്. നടപടിക്രമങ്ങള് പൂര്ത്തിയാക്കാന് 25 ദിവസംകൂടി വേണ്ടിവരുമെന്നും ജീവനക്കാര്ക്കയച്ച കത്തില് പറയുന്നു. ഫെബ്രുവരി അഞ്ചിനകം ശമ്പളം നല്കുമെന്നും മാനേജുമെന്റ് ജീവനക്കാര്ക്ക് ഉറപ്പുനല്കിയിട്ടുണ്ട്.

സാമ്പത്തിക ദുരുപയോഗം, ബിസിനസ് വ്യവസ്ഥകള് ലംഘിക്കല് ഉള്പ്പടെയുള്ള പ്രമേയങ്ങള് അംഗീകരിക്കാന് അസാധാരണ പൊതുയോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് നിക്ഷേപകരെ കുറ്റപ്പെടുത്തി ജീവനക്കാര്ക്ക് കത്തയച്ചത്.

ബൈജൂസിന്റെ മാതൃ കമ്പനിയായ തിങ്ക് ആന്ഡ് ലേണിങ് സ്ഥാപകര്ക്ക് നിയന്ത്രണമുണ്ടാകാത്ത വിധത്തില് ഡയറക്ടര് ബോര്ഡ് പുനഃസംഘടിപ്പിക്കുണമെന്നതായിരുന്നു മുന്നോട്ടുവെച്ച ആവശ്യം.

പ്രധാന നിക്ഷേപകരായ ജനറല് അറ്റ്ലാന്റിക്, പ്രോസസ് വെഞ്ച്വേഴ്സ്, പീക് എക്സ്വി തുടങ്ങിയവരാണ് കമ്പനിയുടെ ബോര്ഡ് പുനഃസംഘടിപ്പിക്കണമെന്നാവശ്യപ്പെട്ട് രംഗത്തുവന്നത്.

X
Top