എൽപിജി സിലിണ്ടർ വില വീണ്ടും വെട്ടിക്കുറച്ച് പൊതുമേഖലാ എണ്ണക്കമ്പനികൾകൊച്ചി മെട്രോയുടെ വായ്പയ്ക്ക് സര്‍ക്കാർ അനുമതി വൈകുന്നുഇന്ത്യയുടെ പ്രധാന കല്‍ക്കരി ദാതാവായി റഷ്യഇലക്ട്രോണിക്‌സ് പാര്‍ട്ട്‌സ് നിര്‍മ്മാണത്തിനായി 600 മില്യണ്‍ ഡോളര്‍ പദ്ധതി ആവിഷ്‌ക്കരിച്ച് ആന്ധ്ര പ്രദേശ്ആര്‍ബിഐ പലിശ നിരക്ക് കുറയ്ക്കാന്‍ തയ്യാറാകില്ലെന്ന് സാമ്പത്തിക വിദഗ്ധര്‍

2022, 2023 സാമ്പത്തിക വര്‍ഷങ്ങളിലെ ഓഡിറ്റ് യഥാക്രമം സെപ്തംബര്‍, ഡിസംബര്‍ മാസങ്ങളില്‍ പൂര്‍ത്തിയാക്കുമെന്ന് ബൈജൂസ്

ബെംഗളൂരു: സെപ്തംബര്‍,ഡിസംബര്‍ മാസങ്ങളില്‍ യഥാക്രമം 2022 സാമ്പത്തികവര്‍ഷത്തേയും 2023 സാമ്പത്തികവര്‍ഷത്തേയും ഓഡിറ്റ് പൂര്‍ത്തിയാക്കുമെന്ന് എഡ്ടെക്ക് സ്റ്റാര്‍ട്ടപ്പ് ബൈജൂസ് നിക്ഷേപകര്‍ക്ക് ഉറപ്പുനല്‍കി. ബൈജൂസ് സ്ഥാപകന്‍ ബൈജു രവീന്ദ്രന്‍ നിക്ഷേപകരെ നേരിട്ട് ഫോണ്‍ വഴി ബന്ധപ്പെടുകയായിരുന്നു. സാമ്പത്തികഫലങ്ങള്‍ ഫയല്‍ ചെയ്യാത്തതിന്റെ പേരില്‍ കമ്പനി ഓഡിറ്റര്‍മാരായിരുന്ന ഡിലോയിറ്റ് രാജിവച്ചിരുന്നു.

അതേദിവസം തന്നെ ഡയറക്ടര്‍ ബോര്‍ഡംഗങ്ങളും കമ്പനി വിട്ടു. തുടര്‍ന്നാണ് ബൈജു രവീന്ദ്രന്‍ നിക്ഷേപകരെ ബന്ധപ്പെട്ടത്. ബോര്‍ഡംഗങ്ങളുടെ രാജി സംബന്ധിച്ച വിവരം ചോര്‍ന്നുവെന്നറിയിച്ച ബൈജു രവീന്ദ്രന്‍ രാജി ഇതുവരെ സ്വീകരിച്ചിട്ടില്ലെന്നറിയിച്ചു. മാത്രമല്ല, തെറ്റുപറ്റിയിട്ടുണ്ടെന്ന് സമ്മതിക്കാനും അദ്ദേഹം തയ്യാറായി.

അതില്‍ നിന്നും പാഠങ്ങള്‍ പഠിച്ച് മുന്നേറുമെന്ന് ബൈജു രവിന്ദ്രന്‍ പറയുന്നു. ഗ്രൂപ്പ് സിഎഫ്ഒ അജയ് ഗോയലിനെ ഫോണില്‍ പരിചയപ്പെടുത്തിയ രവീന്ദ്രന്‍, 2022 സാമ്പത്തിക വര്‍ഷത്തിന്റെയും 2023 സാമ്പത്തിക വര്‍ഷത്തിന്റെയും ഓഡിറ്റ് യഥാക്രമം സെപ്റ്റംബര്‍, ഡിസംബര്‍ മാസങ്ങളില്‍ അവസാനിപ്പിക്കാന്‍ ഗോയല്‍ പ്രതിജ്ഞാബദ്ധനാണെന്ന് അറിയിച്ചു.സാമ്പത്തിക പ്രസ്താവനകള്‍ സമര്‍പ്പിക്കുന്നതിലെ കാലതാമസം ചൂണ്ടിക്കാട്ടി ഓഡിറ്റ് സ്ഥാപനമായ ഡെലോയിറ്റ് ബൈജൂസിന്റെ ഓഡിറ്റര്‍മാര്‍ സ്ഥാനം രാജിവെച്ചിരുന്നു.

ഏതാണ്ട് അതേസമയം തന്നെ എര്‍ലി ബാക്കര്‍ പീക്ക് എക്സ്വി പാര്‍ട്ണേഴ്സിന്റെ (മുമ്പ് സെക്കോയ ക്യാപിറ്റല്‍ ഇന്ത്യ) എംഡി ജിവി രവിശങ്കര്‍, പ്രോസസിന്റെ റസ്സല്‍ ഡ്രെസെന്‍സ്റ്റോക്ക്, ചാന്‍ സക്കര്‍ബര്‍ഗിന്റെ വിവിയന്‍ വു എന്നീ ബോര്‍ഡംഗങ്ങളും രാജി സമര്‍പ്പിച്ചു.

X
Top