ജിസിസി–ഇന്ത്യ വ്യാപാര കരാര്‍ ചര്‍ച്ച തുടങ്ങി10 ഐടിഡിസി ഹോട്ടലുകൾ സ്വകാര്യ കമ്പനികൾക്ക്; കേരളത്തിലെ ദേശീയപാതയും ലിസ്റ്റില്‍, 16.72 ലക്ഷം കോടി സമാഹരിക്കുംഇന്ത്യയിൽ നിന്നുള്ള കോഴിയിറച്ചിക്കും മുട്ടക്കും സൗദിയിൽ സമ്പൂർണ്ണ നിരോധനംഇന്ത്യ–ഇസ്രയേൽ സ്വതന്ത്ര വ്യാപാര കരാർ ഉടൻഇന്ത്യയിൽ ഇത്തവണ ശമ്പള വർദ്ധനവ് ശരാശരി 9.1 ശതമാനം

ഡാബറിന്റെ 1% ഓഹരികള്‍ വിറ്റഴിച്ച് ബര്‍മന്‍ കുടുംബം

ന്യൂഡല്‍ഹി: പ്രമുഖ എഫ്എംസിജി കമ്പനിയായ ഡാബറിന്റെ 1 ശതമാനം ഓഹരികള്‍ പ്രമോട്ടര്‍മാരായ ബര്‍മന്‍ കുടുംബം വില്‍പന നടത്തി. ബ്ലോക്ക് ഡീലുവഴിയായിരുന്നു വില്‍പന. ഗ്യാന്‍ എന്റര്‍പ്രൈസസ് പ്രൈവറ്റ് ലിമിറ്റഡ്, ചൗദരി അസോസിയേറ്റ്‌സ് എന്നിവയിലൂടെയായിരുന്നു വില്‍പന.

റെഗുലേറ്ററി ഫയലിംഗില്‍ കമ്പനി ഇക്കാര്യം അറിയിച്ചിട്ടുണ്ട്. ഫണ്ട് സമാഹരണമാണ് വില്‍പനയുടെ ലക്ഷ്യം. ചില സ്വകാര്യ സംരഭങ്ങള്‍ക്ക് ധനസഹായം നല്‍കാനാണ് തുക വിനിയോഗിക്കുകയെന്ന് കമ്പനി പറയുന്നു.

ഫെം അള്‍ട്രാ കെയര്‍ സാനിറ്ററി നാപ്കിനുകള്‍ പുറത്തിറക്കിക്കൊണ്ട് സ്ത്രീകളുടെ വ്യക്തിഗത ശുചിത്വ മേഖലയിലേക്ക് കമ്പനി ഈയിടെ പ്രവേശിച്ചിരുന്നു.

ഫെം അള്‍ട്രാ കെയര്‍ സാനിറ്ററി നാപ്കിനുകള്‍ പുറത്തിറക്കിക്കൊണ്ട് സ്ത്രീകളുടെ വ്യക്തിഗത ശുചിത്വ മേഖലയിലേക്ക് പ്രവേശിച്ചതായി അടുത്തിടെ ഡാബര്‍ ഇന്ത്യ പ്രഖ്യാപിച്ചു.

എഫ്എംസിജി ഭീമനായ ഡാബര്‍ ഇന്ത്യ ലിമിറ്റഡിന്റെ ഏകീകൃത അറ്റാദായം സെപ്റ്റംബര്‍ 30ന് അവസാനിച്ച രണ്ടാം പാദത്തില്‍ 2.85 ശതമാനം ഇടിഞ്ഞ് 490.86 കോടി രൂപയായി.

എന്നിരുന്നാലും, പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 6 ശതമാനം ഉയര്‍ന്ന് 2,986.49 കോടി രൂപയായി.

X
Top