ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

ബിവൈഡിയിലെ ഓഹരികൾ മുഴുവൻ വിറ്റ് ബഫറ്റിന്‍റെ കമ്പനി

ന്യൂയോർക്ക്: ചൈനീസ് ഇലക്‌ട്രിക് വാഹന നിർമാതാവായ ബിവൈഡിയിലെ മുഴുവൻ ഓഹരിയും വിറ്റൊഴിഞ്ഞ് വാറൻ ബഫറ്റിന്‍റെ നിക്ഷേപക കമ്പനി ബെർക്ക്ഷെയർ ഹാത്തവേ. ബഫറ്റിന്‍റെ നീക്കത്തിന് പിന്നാലെ ബിവൈഡി ഓഹരികൾ മൂന്നു ശതമാനത്തിലധികം ഇടിഞ്ഞു.

മൂന്നാഴ്ചയ്ക്കിടെ കമ്പനിയുടെ ഓഹരികൾ നേരിട്ട ഏറ്റവും വലിയ തിരിച്ചടിയാണിത്. 17 വർഷത്തിനിടെ 45 മടങ്ങോളം റിട്ടേണ്‍ നേടിയ ശേഷമാണ് പിന്മാറ്റം.

2008ൽ 230 മില്യണ്‍ ഡോളറിനാണ് ബിവൈഡിയിലെ 22.5 കോടി ഓഹരികൾ ബെർക്ക്ഷെയർ ഹാത്തവേ സ്വന്തമാക്കുന്നത്. 2022 ഓഗസ്റ്റിൽ ആദ്യമായി ബിവൈഡി ഓഹരികൾ കമ്പനി വിൽക്കാൻ ആരംഭിച്ചു.

നിക്ഷേപത്തിന്‍റെ മൂല്യം ഇരുപത് മടങ്ങ് വർധിച്ചതോടെയാണ് വിൽപ്പന ആരംഭിച്ചത്. കഴിഞ്ഞ വർഷം ജൂണിലെത്തിയപ്പോൾ ബാക്കിയുണ്ടായിരുന്ന 76 ശതമാനം ഓഹരികളും കൂടി കമ്പനി വിറ്റു. ഇതോടെ ബിവൈഡിയിലെ ബെർക്ക്ഷെയർ ഹാത്തവേയുടെ ഓഹരി വിഹിതം അഞ്ച് ശതമാനത്തിൽ താഴെയായി.

ഹോങ്കോംഗ് സ്റ്റോക്ക് എക്സ്ചേഞ്ചിലെ ചട്ടം അനുസരിച്ച് അഞ്ചു ശതമാനത്തിൽ താഴെയുള്ള ഓഹരി നിക്ഷേപങ്ങളുടെ വിൽപ്പന വെളിപ്പെടുത്തണമെന്നില്ല. എന്നാൽ കഴിഞ്ഞ ദിവസം ബെർക്ക്ഷെയറിന്‍റെ സബ്സിഡിയറി സ്ഥാപനമായ ബെർക്ക്ഷെയർ എനർജി സമർപ്പിച്ച ഓഹരി ഫയലിംഗിലാണ് വിൽപ്പന വിവരങ്ങൾ പുറത്തുവന്നത്.

X
Top