ഇന്ത്യയിൽനിന്നു ചൈനയിലേക്കുള്ള കയറ്റുമതി ഉയർന്നു; വ്യാപാരകമ്മി റിക്കാർഡിൽകയറ്റുമതി സജ്ജമായ സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളം 11–മത്കരുത്താർജിച്ച് ഇന്ത്യൻ പാസ്പോർട്ട്കാർഷിക സംരംഭകത്വ മേഖലയിൽ ചരിത്രം കുറിക്കാൻ കെ-ഇനവുമായി കുടുംബശ്രീകഴിഞ്ഞ വർഷം ചൈനയുടെ കയറ്റുമതി കുതിച്ചുയർന്നതായി റിപ്പോർട്ട്

കേരളത്തിന് ബജറ്റിൽ അർഹമായ പരിഗണന ലഭിക്കുമെന്നാണ് പ്രതീക്ഷ; ധനമന്ത്രി കെ എൻ ബാലഗോപാൽ

തിരുവനന്തപുരം: പൊതുബജറ്റിൽ സംസ്ഥാനത്തിന് അർഹമായ പരിഗണന ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. കേരളത്തിന് ന്യായമായി കിട്ടേണ്ടത് കിട്ടണമെന്നും സംസ്ഥാനത്തിന്റെ വിഹിതം വൻ തോതിൽ വെട്ടിക്കുറിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. 24000 കോടി കേരളത്തിന് ലഭിക്കണം.

മുടങ്ങിക്കിടക്കുന്ന ഗ്രാൻഡുകൾ നൽകാനും കേന്ദ്രം തയാറാകണമെന്ന് കെ എൻ ബാലഗോപാൽ പറഞ്ഞു.

സംസ്ഥാനത്തിന് നല്ല പരിഗണന ലഭിക്കുമെന്ന് പ്രതീക്ഷയുണ്ടെന്ന് മന്ത്രി കെ.എൻ ബാലഗോപാൽ പറഞ്ഞു. കേരളത്തിൻ്റെ പണം തോതിൽ വെട്ടി കുറച്ചതാണ് കേരളം നേരിടുന്ന സാമ്പത്തികമായ ബുദ്ധിമുട്ടിന് കാരണമിതാണെന്ന് മന്ത്രി വ്യക്തമാക്കി.

ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങൾക്ക് കൊടുക്കുന്ന തരത്തിൽ കേരളത്തിനും വിഹിതം നൽകണം. കഴിഞ്ഞ തവണ വെട്ടി കുറച്ച് പണത്തിന്റെ ഒരു ഭാഗം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

കേന്ദ്ര പദ്ധതിയിൽ ചെലവാക്കിയ 3500 കോടിയോളം രൂപ നൽകണമെന്ന് മന്ത്രി ബാല​ഗോപാൽ ആവശ്യപ്പെട്ടു. മുടങ്ങിക്കിടക്കുന്ന ഗ്രാൻഡുകൾ നൽകണം. വിഴിഞ്ഞം പദ്ധതിക്ക് 5000 കോടിയുടെ സഹായം ആവശ്യപ്പെട്ടിട്ടുണ്ട്.

മൂന്നാം റെയിൽവേ പാളം വേണമെന്നും കുറച്ചുകൂടി കാര്യങ്ങൾ ചെയ്യാൻ കേന്ദ്രം തയ്യാറാകണമെന്നും ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു.

X
Top